തന്നെ ഏറ്റവും സ്വാധീനിച്ച മലയാള സിനിമ അതാണ്; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

69

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും മലയാളത്തിന്റെ പ്രിയ നടനുമാണ് ഫഹദ് ഫാസില്‍. രണ്ടാം വരവില്‍ വേറിട്ട വേഷം തന്നെയാണ് ഫഹദ് ചെയ്തത്. ആദ്യ ചിത്രത്തിന് പിന്നാലെ കുറെ വിമര്‍ശനം കേട്ടെങ്കിലും പിന്നീട് ഈ താരം കിടിലന്‍ പ്രകടനം കാഴ്ച്ചവെച്ചതോടെ സിനിമാ ലോകത്ത് മുന്നില്‍ തന്നെ ഫഹദ് എത്തി.

Advertisements

ഇപ്പോഴിതാ തന്നെ ഏറ്റവും സ്വാധീനിച്ച മലയാള സിനിമ ഏതെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

തന്റെ ജീവിതം മാറ്റിമറിച്ച ചിത്രങ്ങളായി ഫഹദ് നേരത്തെ പറഞ്ഞിട്ടുള്ള സിനിമകളാണ് 1988ല്‍ പുറത്തിറങ്ങിയ വിഖ്യാത ഇറ്റാലിയന്‍ ചിത്രം സിനിമാ പാരഡിസോയും 2000ല്‍ പുറത്തിറങ്ങിയ മെക്‌സിക്കന്‍ ചിത്രം അമോറസ് പെരോസും.

വ്യക്തിപരമായി സ്വാധീനം ചെലുത്തിയ കാര്യത്തില്‍ ഇവയ്ക്ക് അടുത്ത് നില്‍ക്കുന്ന ഒരു മലയാള ചിത്രം ഏതായിരിക്കും എന്ന അഭിമുഖകാരന്റെ ചോദ്യത്തിന് തൂവാനത്തുമ്പികള്‍ എന്നാണ് ഫഹദിന്റെ മറുപടി.

ഏറ്റവും പുതിയ ചിത്രം ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖങ്ങളിലൊന്നിലാണ് ഫഹദ് ഇതേക്കുറിച്ച് പറയുന്നത്.

1987ല്‍ പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികള്‍. അദ്ദേഹത്തിന്റെ തന്നെ നോവല്‍ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്.

 

 

 

 

Advertisement