എന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ടു വരാറില്ല; വിനയ് ഫോര്‍ട്ട് ഭാര്യയെ കുറിച്ച്

53

വേറിട്ട വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിനയ് ഫോര്‍ട്ട്. താരത്തിന്റെ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ചാണ് നടന്‍ പറയുന്നത്. തന്റെ ഭാര്യയെ സിനിമാ സെറ്റുകളില്‍ കൊണ്ട് പോകാറില്ല എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. അതിന്റെ കാരണവും നടന്‍ പറഞ്ഞു.

Advertisements

സിനിമയുമായി ബന്ധപ്പെട്ട ഒരാളെ കിട്ടിക്കഴിഞ്ഞാല്‍ അതിനെക്കുറിച്ച് മാത്രമായിരിക്കും സംസാരിക്കുക. അവര്‍ ബോറടിച്ച് ഒരു വഴിയാകും. ആ സിനിമ ഇങ്ങനെ, ഈ സിനിമ കണ്ടോ അങ്ങനെ അതിനെക്കുറിച്ച് മാത്രമായിരിക്കും നമ്മള്‍ സംസാരിക്കുക.

നമ്മുടെ കൂടെ ഉള്ള ആളുകളില്ലേ… അവരുടെ വിധിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സാധ്യതയുള്ള സ്ഥലത്തേക്ക് ഞാന്‍ എന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ടു വരാറില്ല,’ നടന്‍ പറഞ്ഞു. അവരാരും തന്റെ സെറ്റ് ഇതുവരെ കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.

അതേസമയം അഭിനയത്തില്‍ പൂന ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. ഋതു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

 

Advertisement