നല്ല എനര്‍ജി വേണം കേട്ടോ; എമ്പുരാന്‍ ലൊക്കേഷന്‍ വീഡിയോ പുറത്ത്

52

മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്‍ നായകനാക്കി യുവ സൂപ്പര്‍താരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസീഫര്‍. 200 കോടിയില്‍ ഏറെ കളക്ഷന്‍ നേടിയ ചിത്രം സര്‍വ്വകാല റെക്കോര്‍ഡ് വിജയം ആയി മാറിയിരുന്നു.

Advertisements

ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സിനിമ റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. ഇപ്പോഴിതാ എമ്പുരാന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ആണ് പുറത്തുവന്നത്.

തിരുവനന്തപുരത്തെ ഷെഡ്യൂളിലില്‍ നിന്നുള്ളതാണ് ഈ വീഡിയോ . ഒരുകൂട്ടം ആളുകളോട് സംവിധായകന്‍ പൃഥ്വിരാജ് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം സാധിക്കും. ഇതിനൊപ്പം മഞ്ജുവാര്യരെയും വീഡിയോയില്‍ കാണാം. ഏതോ ഒരു സീനിന്റെ മേക്കിംഗ് വീഡിയോ ആണിത്.

‘ഞാന്‍ റോള്‍ ആക്ഷന്‍ ക്യാമറ പറഞ്ഞ് കഴിഞ്ഞ് ബാക്ഗ്രൗണ്ട് ആക്ഷ്ഷന്‍ എന്ന് പറയും. അപ്പോള്‍ നിങ്ങള്‍ എല്ലാവരും അസോസിയേറ്റ്‌സ് പറഞ്ഞ കാര്യങ്ങള്‍ അതുപോലെ ചെയ്യണം. എനിക്ക് നല്ല എനര്‍ജി വേണം. കേട്ടോ. തെറിച്ച് നില്‍ക്കണം. ചത്തഭാവമായി പോവരുത്’, എന്നാണ് മൈക്കിലൂടെ മുന്നില്‍ നില്‍ക്കുന്ന കൂട്ടത്തോട് പൃഥ്വിരാജ് പറയുന്നത്. ക്യാപ്ഷനുകള്‍ ഒന്നും ആവശ്യമില്ലെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പ്രചരിക്കുന്നത്.

 

 

Advertisement