ഞാൻ ധരിച്ചത് എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ്, അത് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല: അമല പോൾ

196

മലയാളിയായ തെന്നിന്ത്യൻ സൂപ്പർ താര സുന്ദരിയാണ് അമല പോൾ. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി വേഷമിട്ടിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്.

അടുത്തിടെ ഒരു സിനിമാസിനിമ പ്രമോഷന്റെ ഭാഗമായി അമല പോൾ ഒരു കോളജിലെ പരിപാടിക്ക് എത്തിയപ്പോൾ ധരിച്ച വസ്ത്രം വളരെ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താരത്തിന് എതിരെ വിമർശനവുമായ കാസ രംഗത്ത് എത്തുകയും ചെയ്തു.

Advertisements

Also Read
ദിലീപേട്ടനെ ചതിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു, ഇപ്പോൾ ആളുകൾ മാറി: ജ്യോതി കൃഷ്ണ പറയുന്നത് കേട്ടോ

ഇപ്പോൾ ഇതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി നടി നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചത് എന്നാണ് താരം പറഞ്ഞത്. ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതം ആണെന്നോ ഞാൻ കരുതുന്നില്ല.

നിങ്ങൾ പാൽ കുടിക്കാറുണ്ടോ? എങ്കിൽ ഉറപ്പായും ഈ വീഡിയോ കാണണം

ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതം ആയിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്നത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല.

Also Read
നടി ഐശ്വര്യ ലക്ഷ്മിയുമായി എനിക്ക് സിനിമയിൽ ഹോട്ട് സീൻ ചെയ്യണമെന്ന് സന്തോഷ് വർക്കി, എയറിൽ കേറ്റി സോഷ്യൽ മീഡിയ

അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ എന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോൾ എടുത്ത രീതിയായിരിക്കാം അനുചിതമായത്.

അതുതന്നെയാണ് എനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ധരിച്ചത് എന്നായിരുന്നു അമല പോൾ പറത്.

തേങ്ങ ചേർക്കാതെയും കടല അരയ്ക്കാതെയും നല്ല കുറുകിയ കടലക്കറി ഉണ്ടാക്കാം

Advertisement