തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിയാണ് ശാലിനി പാണ്ഡെ. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് ശാലിനി നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സിനിമ മേഖലയിൽ വലിയ രീതിയിൽ ബോഡി ഷെയിമിങ്ങിന് ഇരയായി എന്നാണ് ശാലിനി പാണ്ഡെ പറയുന്നത്. അന്ന് ഞാൻ ശരിക്കും ബോഡി ഷെയിമിങ്ങിന് ഇരയായിരുന്നു. ഇൻഡസ്ട്രിയിൽ ഞാൻ പുതിയ ആളായിരുന്നു. ദക്ഷിണേന്ത്യയിലെ ഭാഷയും എനിക്ക് പരിചയമില്ലായിരുന്നു.
എന്റെ മുൻ മാനേജർമാർ എന്റെ പരിചയക്കുറവ് മുതലെടുക്കുകയും എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് തരാം പറയുന്നു. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് ശാലിനി നൽകിയ അഭിമുഖത്തിൽ ആയിരുന്നു തരാം ഇക്കാര്യം തുറന്നു പറഞ്ഞത്.
ആളുകൾ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കാൻ ഞാൻ നിരന്തരം ശ്രമം നടത്തിയിരുന്നു. ഒരു അത്ലറ്റ് ആയിരുന്നിട്ടു കൂടി നിരന്തരം ബോഡി ഷെയിമിങ്ങിന് ഇരയാകേണ്ടി വന്നു. ഞാൻ സ്‌പോർട്‌സിലൊക്കെ പങ്കെടുത്തിരുന്ന ആളാണ്.
കേണൽ പദവി മോഹൻലാൽ ചോദിച്ച് വാങ്ങിയത്, ആ ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച് പറഞ്ഞത്
ഇപ്പോഴും ആളുകൾ എന്നെ കളിയാക്കാറുണ്ട് എന്നും ശാലിനി പറഞ്ഞു.അർജുൻ റെഡ്ഡിയ്ക്ക് ശേഷം മേരി നിമ്മോ എന്ന സിനിമയിലൂടെ ശാലിനി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. സിദ്ധാർഥ് പി മൽഹോത്ര സംവിധാനം ചെയ്ത മഹാരാജയാണ് ശാലിനി നായികയായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Also Read
എനിക്ക് എന്നും മിസിസ്സ് ഷാജി കൈലാസായാൽ മാത്രം മതി, സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് ആനി