കോടികളുടെ ആസ്തി, ഒറ്റയ്ക്കുള്ള ജീവിതം, റോയിസുമായുള്ള ഡിവോഴ്‌സ് റിമിയെ മറ്റൊരാളാക്കി, താരത്തിന്റെ ജീവിതം ഇങ്ങനെ

22785

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയും അവതാരകയും അഭിനേത്രിയും ഒക്കെയാണ് റിമി ടോമി. വർഷങ്ങളായി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സംഗീത രംഗത്തും ഉള്ള റിമി ടോമി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയുമാണ്.

ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണി ഗാന രംഗത്തേക്ക് കടന്നുവന്നത്. ചിങ്ങമാസം വന്നുചേർന്നാൽ എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആദ്യമായി മലയാള സിനിമക്ക് വേണ്ടി പാടിയത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം നിരവധി സിനിമകളിലും റിമി പാടിയിട്ടുണ്ട്.

Advertisements

അതേ സമയം ജവിതത്തിൽ അപ്രതീക്ഷിതം ആയുണ്ടായ പല വെല്ലുവിളികളെയും അതി ജീവിച്ചു കൊണ്ട് ജീവിതം അതി സുന്ദരം ആക്കുകയാണ് താരം. നിറഞ്ഞചിരിയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് റിമി എത്തിയിട്ട് വർഷങ്ങൾ ആണ് പിന്നിടുന്നത്. ടിവി അവതാരക ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ റിമിയുടെ പാട്ട് കേൾക്കാൻ മാത്രമായി എത്തിയ നിരവധി ആരാധകർ അന്ന് മുതൽ തന്നെ ഉണ്ടായിരുന്നു.

Also Read
ഡിവോഴ്‌സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ അപ്പോഴേക്കും ലാലേട്ടൻ അടുത്ത കല്ല്യാണആ ലോചനയുമായി വന്നു, ഞാൻ കരയാൻ തുടങ്ങി: ശ്വേത മേനോൻ

തനി പാലാ സ്‌റ്റൈലിൽ ഉള്ള വർത്തമാനത്തിൽ കൂടിയാണ് റിമി പ്രേക്ഷകരെ കൈയിലെടുത്തത്. അന്ന് മുതൽ ഇന്ന് വരെ റിമി മലയാളികളുടെ സ്വന്തം താരമാണ്.നാല്പതുകാരിയായ റിമി പഴയതിലും സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ സംസാരം. അവതരണത്തിലും ആലാപനത്തിലും മികവ് തെളിയിച്ച റിമി, അഭിനയത്തിലും തിളങ്ങിയിരുന്നു.

ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തിൽ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് അഭിനയത്തിലേക്ക് അധികം എത്തിയില്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായി റിമി സജീവമാണ്.

അതേ സമയം ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി മുൻപൊരിക്കൽ പറഞ്ഞിരുന്നു. റോയിസുമായുള്ള വിവാഹവും വിവാഹമോചനവും നടന്നിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും ഒറ്റക്കുള്ള ജീവിതം നയിക്കുകയാണ് താരം.

Also Read
ആ പ്രമുഖ നടൻ എന്നെ അന്ന് കിടക്കയിലേക്ക് ക്ഷണിച്ചു, ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ഇഷ

ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് റിമി ടോമി. റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല. മുൻപൊരിക്കൽ റോയിസ് ചില വെളിപ്പെടുത്തലുകൾ നടത്തിയെങ്കിലും ഒരിക്കലും റിമി ടോമി അതിനോട് പ്രതികരിച്ചിരുന്നില്ല. റിമിയുളള ഡിവോഴ്‌സിന് ശേഷം റോയിസ് മറ്റൊരു വിവാഹം കഴിച്ചിരുന്നു.

സ്ത്രീകൾക്കും സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും അവകാശമുണ്ട്, തുറന്നടിച്ച് ആര്യ രാജേന്ദ്രൻ

Advertisement