ആ പ്രമുഖ നടൻ എന്നെ അന്ന് കിടക്കയിലേക്ക് ക്ഷണിച്ചു, ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ഇഷ

515

ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും തിളങ്ങി നിന്നിരുന്ന താരസുന്ദരിയാണ് ഇഷ കോപിക്കർ. മോഡലിങിലൂടെ 90 കളിൽ ആയിരുന്നു ഇഷ കോപിക്കർ തന്റകരിയർ ആരംഭിച്ച നടിയാണ് . 1995 ൽ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരം, മിസ് ടാലന്റ് ക്രൗൺ നേടിയിരുന്നു. അതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

തെലുങ്ക് തമിഴ് സിനിമകളിലൂടെ ആണ് ഇഷ. ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചത്. കാതൽ കവിതൈ, എൻ ശ്വാസ കാട്രെ, നെഞ്ചിനിലെ തുടങ്ങിയ സിനിമകളിലെ വേഷം എല്ലാം ശ്രദ്ധേയമാണ്. ഏറ്റവുമൊടുവിൽ ശിവകാർത്തികേയന്റെ അയലാൻ എന്ന ചിത്രത്തിലും ഇഷ അഭിനയിച്ചിട്ടുണ്ട്. ഫിസ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

Advertisements

ബിസിനസ്സുകാരനായ ടിമ്മി നാരംഗ് ആണ് ഇഷയുടെ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ തങ്ങൾ വിവാഹ മോചിതരായി എന്ന് ടിമ്മി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഇഷ കോപ്പിക്കർ.

അതേ സമയംകാസ്റ്റിങ് കൗച്ച് അനുഭവങ്ങളെ കുറിച്ച് പല നടിമാരും തുറന്നു പറച്ചിലുകൾ നടത്തിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ മലയാളത്തിലെ ഒരു നടിയോട് അവതാരക, കൂടെ കിടന്നാണോ അവസനം നേടിയത് എന്ന് ചോദിച്ചത് വൻ വൈറലായിരുന്നു.

Also Read
ഇങ്ങോട്ട് അപ്രോച്ച് ചെയ്യും, പൈസ തരാമെന്ന് പറഞ്ഞ് മെസേജയക്കും, ട്രെയിനർക്ക് എതിരെ തുറന്നടിച്ച് അഞ്ജു ജോസഫ്

ചോദ്യത്തിനെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതികരിച്ചു, തക്കതായ മറുപടി നൽകിയ നടി പിന്തുണയ്ക്കുന്നവരും സോഷ്യൽ മീഡിയയിൽ എത്തി. ആ ചോദ്യം അങ്ങേയറ്റം മോശമായിരുന്നുവെങ്കിലും, പല നടിമാർക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതാണ് സത്യം.

കിട്ട പങ്കിടാൻ ക്ഷണിച്ച പല നടന്മാരെ കുറിച്ചും സംവിധായകരെ കുറിച്ചുമെല്ലാം പ്രമുഖ നടിമാർ വെളിപ്പെടുത്തലുകൾ നടത്തിയത് നമുക്ക് മുന്നിൽ അനുഭവങ്ങളാണ്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഇഷ കോപിക്കർ.

പതിനെട്ടാം വയസ്സിൽ നേരിടേണ്ടി വന്ന ആ അനുഭവം ഇന്നും ഭയപ്പെടുത്തുന്നതാണ് എന്ന് ഇഷ പറയുന്നു. ഒരുപാട് സിനിമകൾ ബോളിവുഡിൽ ചെയ്തുവെങ്കിലും ആ ഇന്റസ്ട്രിയിൽ വച്ചാണ് ഇഷയ്ക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നതും.

തന്റെ പതിനെട്ടാം വയസ്സിൽ ഒരു സെക്രട്ടറിയും നടനും കാസ്റ്റിങ് കൗച്ചിനായി എന്നെ സമീപിച്ചു. ഇങ്ങനെയൊക്കെ ആയാൽ പോര, നടന്മാർക്കൊപ്പം കൂടുതൽ ഫ്രണ്ട്ലിയാവണം. എന്നാൽ മാത്രമേ സിനിമകളിൽ അവസരം കിട്ടൂ എന്നാണ് അവർ പറഞ്ഞത്. ഞാൻ എല്ലാവരുമായി ഫ്രണ്ട്ലിയാണല്ലോ, നിങ്ങളുദ്ദേശിച്ച ഫ്രണ്ട്ലി എന്ന വാക്കിന്റെ അർത്ഥം എന്താണ് എന്നെനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു.

ആ സമയത്ത് എക്ത കപൂർ ആണ് എന്നോട് എല്ലാവരോടും കുറച്ഛ് ആറ്റിറ്റിയൂഡ് ഇട്ട് നിൽക്കണം എന്ന് പറഞ്ഞത്. അതൊരു സംരക്ഷണ വലയമായിരുന്നു. 23 വയസ്സിൽ ഒരു പ്രമുഖ നടൻ എന്നെ കിടക്കയിലേക്ക് ക്ഷണിച്ചു. ഡ്രൈവറോ അസിസ്റ്റന്റോ ഇല്ലാതെ തനിച്ച് വരണം എന്നാണ് പറഞ്ഞത്. ആ നടന്റെ പേരിൽ പല നടിമാർക്കുമൊപ്പമുള്ള കിംവദന്തികൾ ഞാൻ കേട്ടിട്ടുണ്ട്.

ഇത്രയും പ്രായ വ്യത്യാസം ഉണ്ടായിരുന്നോ, നവ്യാ നായരുടയും ഭർത്താവിന്റെയും പ്രായത്തെ കുറിച്ച് ചിലർ

അതുകൊണ്ട് തന്നെ മുറിയിലേക്ക് പോകാൻ ഞാൻ വിസമ്മതിക്കുകയായിരുന്നു എന്ന് ഇഷ പറയുന്നു.
ഇതേ കാര്യം രണ്ട് വർഷം മുൻപ് ഇഷ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അന്ന് തന്നെ മുറിയിലേക്ക് ഒറ്റയ്ക്ക് കാണാൻ ക്ഷണിച്ച നടനെ നിരസിച്ചതിന് ശേഷം സിനിമയുടെ പ്രൊഡ്യൂസറെ വിളിച്ച്, എനിക്ക് കഴിവും ലുക്കും ഉള്ളത് കൊണ്ടാണല്ലോ നിങ്ങൾ സിനിമയിലേക്ക് വിളിച്ചത്.

അല്ലാതെയുള്ള അവസരം എനിക്ക് വേണ്ട എന്ന് പറഞ്ഞതായി നേരത്തെ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ഇഷ വ്യക്തമാക്കിയിരുന്നു. ഹിന്ദിയിലെ മുൻനിര നടനാണ് അദ്ദേഹം എന്നും ഇഷ പറയുന്നു.

Also Read
ദിലീപ് മഞ്ജു വിഷയം മാത്രമല്ല കാരണം, അവർ എന്നോട് പറഞ്ഞത് കള്ളമായിരുന്നു, അന്നുമുതൽ ആണ് ആ കൂട്ടുകെട്ട് ഞാൻ വിട്ടത്: തുറന്ന് പറഞ്ഞ് ശ്വേതാ മേനോൻ

Advertisement