ഇങ്ങോട്ട് അപ്രോച്ച് ചെയ്യും, പൈസ തരാമെന്ന് പറഞ്ഞ് മെസേജയക്കും, ട്രെയിനർക്ക് എതിരെ തുറന്നടിച്ച് അഞ്ജു ജോസഫ്

294

ഒരുകാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഈ ഷോ ആ കാലത്തെ സൂപ്പർഹിറ്റ് ഷോകളിൽ ഒന്നായിരുന്നു. അതേ സമയം സ്റ്റാർ സിംഗറിന്റെ ആദ്യ സീസണുകൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞ ഓളം പിന്നീട് നിലനിർത്താൻ ആയിരുന്നില്ല.

ഈ റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നൽകിയ ഒരു ഗായിക ആയിരുന്നു അഞ്ജു ജോസഫ്. ഷോയുടെ നാലാം സീസണിൽ തേർഡ് റണ്ണർ അപ്പ് ആയിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ച് താരം ശ്രദ്ധ നേടിയിരുന്നു.

Advertisements

പിന്നീടേ യൂട്യുബ് ചാനലും ആയിട്ടാണ് അഞ്ജുവിനെ മലയാളികൾ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയർ ബ്രേക്കായി.

Also Read
എന്റെ കുഞ്ഞിന്റെ വർഷങ്ങളായുള്ള സ്വപ്നം സഫലമാക്കാൻ ഞാൻ ഏതറ്റം വരെയും പോകും, വൈറലായി ഒരച്ഛന്റെ കുറിപ്പ്

പിന്നീട് സംഗീതത്തിൽ പല പരീക്ഷണങ്ങളുമായിട്ടും വ്‌ളോഗറായും പ്രേക്ഷകർ അഞ്ജുവിനെ കണ്ടു.
ഇപ്പോഴിതാ വർക്കൗട്ടുകളെക്കുറിച്ചും തന്റെ ട്രെയ്‌നറെക്കുറിച്ചും സംസാരിക്കുകയാണ് അഞ്ജു ജോസഫ്. ഞാൻ വർക്കൗട്ട് ചെയ്യുന്നതിന് ഒരു പ്രധാന കാരണം ഫിറ്റായിരിക്കുക എന്നതാണ്. രണ്ടാമത്തേത് മാനസികാരോഗ്യം.

എനിക്ക് രാത്രി നന്നായി ഉറങ്ങണം. ജിബിൻ (ട്രെയിനർ) എടുപ്പിക്കുന്ന പണിക്ക് രാത്രി 9.30,10 മണിക്ക് നമ്മൾ ക്ഷീണിച്ച് ഉറങ്ങിപ്പോവും. അതുകൊണ്ട് റെഗുലറായി വർക്കൗട്ട് ചെയ്യുന്നു. ഞാനൊക്കെ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്.

മുന്നോട്ട് പോയാൽ ആരെങ്കിലും വരുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. ഒരു ഓൾഡ് ഏജ് ഹോമിൽ പോയി കിടന്നാലും കുറച്ച് ഹെൽത്തി ആയിരിക്കണമെന്നുണ്ട്. അതാണ് ജിമ്മിൽ പോകാനുള്ള പ്രധാന മോട്ടിവേഷനെന്നും അഞ്ജു പറയുന്നു. വർക്കൗട്ട് ചെയ്യിക്കുന്ന ചില ചേട്ടൻമാരുണ്ട്.

അത് ആരാണെന്ന് മനസിലായിക്കാണും. ജിബിനും ഞാനുമുള്ള വർക്കൗട്ടിന്റെ ഷോട്ട് ഇൻസ്റ്റഗ്രാമിൽ ഇട്ടാൽ ഇത്ര രൂപ തരാം എന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ആ ചേട്ടൻ മെസേജ് അയക്കും.

Also Read
അടിസ്ഥാനപരമായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം, നാളെ ഞാൻ ബിജെപിയിൽ ചേരുമോ എന്നും അറിയില്ല: നടി ശ്വേതാ മേനോൻ

അയാൾ ആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യുന്നതാണെന്ന് തോന്നുന്നെന്നും അഞ്ജു പറയുന്നു. അടുത്തിടെയായി സെലിബ്രിറ്റികളെ വർക്കൗട്ട് ചെയ്യിക്കുന്ന ഒരു ജിം ട്രെയ്‌നറുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നിരവധി നടിമാർക്കൊപ്പം ഇയാൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഇത്രയും പ്രായ വ്യത്യാസം ഉണ്ടായിരുന്നോ, നവ്യാ നായരുടയും ഭർത്താവിന്റെയും പ്രായത്തെ കുറിച്ച് ചിലർ

Advertisement