എന്റെ കുഞ്ഞിന്റെ വർഷങ്ങളായുള്ള സ്വപ്നം സഫലമാക്കാൻ ഞാൻ ഏതറ്റം വരെയും പോകും, വൈറലായി ഒരച്ഛന്റെ കുറിപ്പ്

89

കേരളത്തിലും ഏറെ ആരാധകരുള്ള താരമാണി തമിഴകത്തിന്റെ മക്കൾ ശെൽവം എന്നറിയപ്പെടുന്ന സൂപ്പർ താരം വിജയ് സേതുപതി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകൾ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ വിജയ് സേതുപതിയെ നേരിൽ കാണാനുള്ള ആഗ്രഹം തന്റെ മകൾക്ക് സാധിച്ച് കൊടുത്ത ഒരു പിതാവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

Also Read
അടിസ്ഥാനപരമായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം, നാളെ ഞാൻ ബിജെപിയിൽ ചേരുമോ എന്നും അറിയില്ല: നടി ശ്വേതാ മേനോൻ

Advertisements

തന്റെ മകളുടെ ആഗ്രഹം നേടിക്കൊടുക്കാൻ താൻ ഏതറ്റം വരേയും പോകും എന്ന് പറഞ്ഞ് കൊണ്ടാണാ ഈ അച്ഛൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ നടനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ അരുൺ പുനലൂർ ആണ് തന്റെ മകളുടെ ആഗ്രഹം താൻ സാധിച്ച് കൊടുത്തതിനെ കുറിച്ചുള്ള മനോാഹരമായ കുറിപ്പുമായി എത്തിയിരിക്കുന്നത്. ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറൽ ആയി മാറിയിരുക്കുകയാണ്.

അരുൺ പുനലൂരിന്റെ കുറിപ്പ് ഇങ്ങനെ:

ഒരു കഥൈ സൊല്ലട്ടുമാ സർ…
ഈ കഥയുടെ ഫ്ലാഷ് ബാക്ക് കഴിഞ്ഞ നവംബറിൽ ഗോവയിലാണ് നടന്നത്…
(അതെന്താണ് എന്നറിയാത്തവർക്ക് വീഡിയോ ലിങ്ക് കമന്റ് ബോക്സിൽ ഇട്ടേക്കാം )
ആ യാത്രയിലാണ് യാദൃശ്ചികമായി ഞാൻ പി ആർ ഓ പ്രതീഷിനെ പരിചയപ്പെടുന്നതും…
വിജയ് സേതുപതി കേരളത്തിൽ എത്തുമ്പോ അദേഹത്തിന്റെ പി ആർ വർക്കുകൾ ചെയ്യുന്നത് ഇദ്ദേഹമാണ് എന്നറിഞ്ഞപ്പോ ഞാൻ എന്റെ ആവശ്യം അങ്ങേരോട് പറഞ്ഞു..
ഇനി എന്നെങ്കിലും മൂപ്പര് ഇവിടെ വരുമ്പോൾ എന്റെ മോളെ ഒന്ന് കൊണ്ടോയി കാണിച്ചു കൂടെ നിന്നൊരു ഫോട്ടോ എടുക്കാനുള്ള അവസരം ഉണ്ടാക്കിത്തരണം…
അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണത്…
ഇനി വരുമ്പോൾ നമുക്ക് നോക്കാം ചേട്ടാ എന്ന് മറുപടി തന്നു പ്രതീഷ് ഭായ് പോയി…
ഞാൻ ഇതിനായി പല വഴികളിലൂടെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല..

മോളാണേൽ ഇടക്കിടെ ചോദിക്കും അച്ഛാ അത് നടക്കുമോ..?
സാധ്യമാകും എന്നൊരുറപ്പുമില്ലെങ്കിലും ഞാൻ വെറുതെ പറയും സമയമാകുമ്പോ അതു നടക്കും മക്കളെ…
അച്ഛനത് നടത്തിത്തരും…
പക്ഷെ പോകെപ്പൊക്കെ എന്നേ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകും അവളാ ചോദ്യം തന്നെ നിർത്തി…
ആ ആഗ്രഹം നടക്കില്ലെന്നൊരു നിരാശ അവൾക്ക് തോന്നിയിട്ടുണ്ടാവും…
ഇന്നലെ നിനച്ചിരിക്കാതെ പ്രതീഷ് ഭായിയുടെ ഒരു മെസേജ് വന്നു…
മഹാരാജ പ്രമോഷനായി വിജയ് സേതുപതി കൊച്ചിയിൽ വരുന്നുണ്ട്…
പക്ഷെ കൊച്ചിയിൽ വരെ പോയി കാണുക എന്നത് സമയം വൈകിയതിനാൽ റിസ്ക്കായത് കൊണ്ട് ഇന്ന് തിരുവനന്തപുരത്ത് പരിപാടി ഉണ്ട് അവര് നല്ല ബിസിയാണ് എന്നാലും എന്തെങ്കിലും നടക്കുമെങ്കിൽ ഞാൻ മാക്സിമം നോക്കാം…
രാത്രി പറയാം…

ഇത്രയും പ്രായ വ്യത്യാസം ഉണ്ടായിരുന്നോ, നവ്യാ നായരുടയും ഭർത്താവിന്റെയും പ്രായത്തെ കുറിച്ച് ചിലർ

ഇന്നു നേരം പുലർന്നപ്പോഴും മെസേജ് ഒന്നും കാണാഞ്ഞപ്പോ സാധ്യത ഇല്ലായിരിക്കും എന്ന് കരുതി മ്ലാനമായ മുഖത്തോടെ കൊച്ചു സ്‌കൂളിലേക്ക് പോയി…
ആ പോക്ക് കണ്ട് എനിക്കും നല്ല സങ്കടമായി…
ആ പോട്ട് ഇനി എന്നെങ്കിലും വിധിയുണ്ടേൽ കാണാം എന്ന് കരുതി ഞാനും ആ വിഷയം വിട്ടു…
ഉച്ചയായപ്പോ അതാ പ്രതീഷിന്റെ മെസ്സേജ് വരുന്നു വൈകിട്ട് tvm വന്നാൽ നമുക്കൊരു കൈ നോക്കാം…
അപ്പൊ സമയം ഉച്ചക്ക് ഒന്നെമുക്കാൽ ….
അഞ്ചു മിനിറ്റ് കൊണ്ട് റെഡിയായി സ്കൂളിൽ ചെന്ന് മോളെയും വിളിച്ചു കൊണ്ട് ഒരൊറ്റ പാച്ചിൽ…
തിരുവനന്തപുരത്തൂന്ന് ഷിജുവിനേം വിളിച്ചു ക്യാമറയും കൊണ്ട് പോരേ..
ഒരു ചെറിയ പരിപാടിയുണ്ട്..
ആദ്യം ഏരീസിലേ തീയറ്റർ വിസിറ്റ്..
അവിടെ ഒരു ലോഡ് ജനം…
അങ്ങോട്ടേക്ക് അടുക്കാൻ പോലും പറ്റുന്നില്ല…
അവിടുന്ന് നേരെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലേക്ക്…
അവിടെ ചാനൽ ഇന്റർവ്യൂ നടക്കുകയാണ്..
അതു കഴിഞ്ഞു നമുക്ക് സെറ്റ് ആക്കാം പ്രതീഷ് ഭായ് ഉറപ്പ് തന്നു…
അൽപ്പം കഴിഞ്ഞപ്പോ ഒന്നാമത്തെ നിലയിലേക്ക് ചെല്ലാൻ നിർദേശം വന്നു…
ഇന്റർവ്യൂ കഴിഞ്ഞു free ആയി നിക്കുന്ന അദ്ദേഹത്തെ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ഫാൻസ്‌ കാത്ത് നില്കുന്നു…

രണ്ടാമത്തെ ഊഴത്തിൽ ഞങ്ങൾക്ക് അവസരം കിട്ടി…
ഞാൻ നുന്നപ്പനെയും കൂട്ടി അടുത്ത് ചെന്ന് പറഞ്ഞു സെർ അന്ന് ഗോവയിൽ വച്ചു ഞാൻ പറഞ്ഞ എന്റെ മോളാണിത്…
ഓഹ് അത് ഇവന്കളാ…
വാ കണ്ണേ…

Also Read
മന്ത്രിക്ക് ഒപ്പം വേദിയിൽ ഇരിക്കാനുള്ള യോഗ്യത ഇല്ലെന്ന് പറഞ്ഞ് അവരെന്നെ ഒഴിവാക്കി, സങ്കടം സഹിക്കാനാവാതെ നടി അമൃത നായർ

അന്നത്തെ സംഭവം അദ്ദേഹം ഓർമ്മയിൽ വച്ചിരുന്നു എന്നത് എന്നേ അത്ഭുതപ്പെടുത്തി…
അവളെ അടുത്ത് വിളിച്ചു നിർത്തി കുറെ വിശേഷങ്ങൾ ചോദിച്ചു..
അവളുടെ ആഗ്രഹം പോലെ ചേർത്ത് നിർത്തി നെറുകയിൽ മുത്തം കൊടുത്തു തലയിൽ കൈ വച്ചു അനുഗ്രഹിച്ചു ഒപ്പം നിർത്തി ഫോട്ടോ എടുത്തു…❤
എന്റെ കുഞ്ഞിനു സന്തോഷിക്കാൻ ഇതിൽ പരം എന്ത് വേണം…
സ്വന്തം മോളുടെ ഏറ്റവും വലിയൊരു മോഹം സാക്ഷാൽക്കരിക്കാൻ ഒരപ്പൻ ഏതറ്റം വരെ പോകും എന്ന് എന്നോട് ചോദിച്ചാൽ എന്റെ കുഞ്ഞിന്റെ വർഷങ്ങളായുള്ള സ്വപ്നം സഫലമാക്കാൻ ഞാൻ ഏതറ്റം വരെയും പോകും എന്നേ പറയാനുള്ളൂ…
എന്നേൻകിലുമൊരിക്കൽ ഇതു നടന്നേക്കും എന്നെനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്രയും വേഗത്തിൽ അതും തികച്ചും യാദൃശ്ചികമായി ഇത്രയും ഭംഗിയായി അത് നടക്കാൻ കാരണം ന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രതീഷ് ഭായിയാണ്…
എല്ലാ നന്ദിയും കടപ്പാടും അങ്ങേരോട്…
Pratheesh Sekhar തലൈവരെ നിങ്ങ മുത്താണ് 😘🙏🏿

Advertisement