മന്ത്രിക്ക് ഒപ്പം വേദിയിൽ ഇരിക്കാനുള്ള യോഗ്യത ഇല്ലെന്ന് പറഞ്ഞ് അവരെന്നെ ഒഴിവാക്കി, സങ്കടം സഹിക്കാനാവാതെ നടി അമൃത നായർ

411

മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ശീതൾ ആയി എത്തി മിനി സ്‌ക്രീൻ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായർ. ശീതൾ ആകും മുൻപേ മുൻപേ തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും അമൃത തിളങ്ങിയിരുന്നു.

അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷർക്ക് പരിചിതം ആണെങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് എന്നുമാത്രം. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യമായാണ് ശീതളിനെ അമൃത കണ്ടിട്ടുള്ളത്. ഒരു സെയിൽസ് ഗേളിൽ നിന്നും മിനി സ്‌ക്രീൻ മുഴുവൻ ആരാധിക്കുന്ന അംഗീകരിച്ച നടിയിലേക്ക് എത്തിയത് തന്റെ കഠിന പ്രയത്നം കൊണ്ട് ആണെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലും അമൃത ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

Advertisements

അതേ സമയം താൻ പഠിച്ച സ്‌കൂളിൽ നിന്നും നേരിട്ട സങ്കടത്തെ കുറിച്ച് അമൃത നായർ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
വിവാഹ വാഗ്ദാനം നൽകി പറ്റിക്കൽ, വർഷങ്ങളായുള്ള കുടുംബവഴക്കിന്റെ പേരിൽ തന്നെ മനഃപൂർവ്വം അപമാനിക്കാൻ വേണ്ടി പടച്ചുവിട്ടതാണെന്ന് ആര്യ അനിൽ

ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ, അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്‌നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം. ഞാൻ പഠിച്ച എന്റെ സ്വന്തം സ്‌കൂളിന്റെ ശതാബ്തി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്.

ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച് എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി, പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫങ്ക്ഷനിൽ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ എന്നെ വിളിച്ചു പറയുന്നത്.അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നായിരുന്നു ആ കാരണം.

Also Read
ചാണകം വാഴ അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ചവരുണ്ട്, ചാരം ആണെന്ന് കരുതി വെറുതെ ചികയാൻ നിൽക്കണ്ട, കനൽ കെട്ടിലില്ലെങ്കിൽ പൊള്ളും

സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.. ഒരു ജന പ്രതിനിധിയുടെ കൂടെ വേദിയിൽ അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം. എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി കാരണം പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്തി നിറവിൽ നിൽക്കുമ്പോ കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ എന്നായിരുന്നു അമൃത നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആക്രി നിരീക്ഷകൻ കള്ള പണിക്കർ, തൊലിയുരിഞ്ഞ ചെറിയ ഉള്ളി, മലർന്നു കിടന്നു തുപ്പി സുരേന്ദ്രനും പണിക്കരും

Advertisement