വിവാഹ വാഗ്ദാനം നൽകി പറ്റിക്കൽ, വർഷങ്ങളായുള്ള കുടുംബവഴക്കിന്റെ പേരിൽ തന്നെ മനഃപൂർവ്വം അപമാനിക്കാൻ വേണ്ടി പടച്ചുവിട്ടതാണെന്ന് ആര്യ അനിൽ

67

മലയാളികൾക്ക് ഏറെ സുപരിചിയ ആയ സീരിയൽ താരമാണ് നടി ആര്യാ അനിൽ. മിനിസ്‌ക്രീൻ പരമ്പരകളിലൂടെ ആണ് ആര്യ അനിൽ ശ്രദ്ധ നേടിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിനിയായ ആര്യ അനിൽ ടിക് ടോക്ക് വീഡിയോകളിലൂടെ ആണ് ആദ്യം പ്രേക്ഷക ശ്രദ്ധ നേടിയത്.

അതിന് ശേഷം മോഡലിങിലൂടെ സജീവമായി. തുടർന്ന് പരസ്യ ചിത്രങ്ങളിലൂടെ അഭിനയ ലോകത്തേക്ക് എത്തുക ആയിരുന്നു. നർത്തകിയായ ആര്യ ബാഗ്ലൂർ ഹിന്ദുസ്ഥാൻ ഏവിയേഷനിൽ നിന്ന് ഗ്രാജുവേഷനും പൂർത്തിയാക്കിയിയ്യുണ്ട്.

Advertisements

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മുറ്റത്തെ മുല്ല എന്ന സീരിയലിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. കുശുമ്പും കുന്നായ്മയുമുള്ള നാട്ടിൻപുറത്തുകാരിയായ ഭാര്യ ആയിട്ടാണ് ആര്യ ആ സീരിയലിൽ എത്തിയത്. അശ്വതി എന്നായിരുന്നു ആര്യയുടെ കഥാപാത്രത്തിന്റെ പേര്. അതിന് ശേഷ സ്വയവരം എന്ന സീരിയലിലും ശ്രദ്ധേയമായി വേഷം ചെയ്തിരുന്നു.

Also Read
എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ, കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്; ലക്ഷ്മിപ്രിയ

അതേ സമയം ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ആണ് ആര്യ അനിൽ വിവാഹിത ആയത്. ആഘോഷമായി നടന്ന വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വീണ്ടും ഒരിക്കൽ കൂടെ അതേ ആളെ വിവാഹം ചെയ്ത സന്തോഷ വാർത്തയാണ് ആര്യ ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത്.

വെഡ്ഡിങ് ഫോട്ടോഗ്രാഫറും വെഡ്ഡിങ് കമ്പനി ഉടമയുമായുള്ള ശരത്തുമായുള്ള ആർഭാടമായ വിവാഹം നേരത്തെ കഴിഞ്ഞതാണ്. മുരുകന്റെ മുന്നിൽ വച്ച് വീണ്ടും ഒരിക്കൽ കൂടെ വിവാഹിതയായി എന്ന് പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ചരിക്കുകയാണ് ആര്യ. വളരെ ലളിതമായി നടന്ന ചടങ്ങായിരുന്നു ഇത്.

വിവാഹത്തിന് ശേഷം വലിയൊരു പ്രശ്നത്തെ നടിയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിരുന്നു. വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു എന്ന് പറഞ്ഞ് മറ്റൊരാൾ രംഗത്ത് എത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. എന്നാൽ അത് വർഷങ്ങളായുള്ള കുടുംബവഴക്കിന്റെ പേരിൽ തന്നെ മനഃപൂർവ്വം അപമാനിക്കാൻ വേണ്ടി പടച്ചുവിട്ടതാണെന്ന് ആര്യ പ്രതികരിച്ചു.

Also Read
ചാണകം വാഴ അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ചവരുണ്ട്, ചാരം ആണെന്ന് കരുതി വെറുതെ ചികയാൻ നിൽക്കണ്ട, കനൽ കെട്ടിലില്ലെങ്കിൽ പൊള്ളും

ഈ വിവാദങ്ങൾക്കിടയിലാണ് വീണ്ടും വിവാഹിതയായ ചിത്രം ആര്യ പങ്കുവച്ചത്. വധൂ വരന്മാർ തുളസിമാലയിട്ടു നിൽക്കുന്ന ഫോട്ടോ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

ഇത്രയും പ്രായ വ്യത്യാസം ഉണ്ടായിരുന്നോ, നവ്യാ നായരുടയും ഭർത്താവിന്റെയും പ്രായത്തെ കുറിച്ച് ചിലർ

Advertisement