എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ, കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്; ലക്ഷ്മിപ്രിയ

138

നിരവധി സീരിയലില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ലക്ഷ്മിപ്രിയ. താരം അധികവും വില്ലത്തി റോളിലാണ് എത്തിയത്. തനിക്ക് സിനിമയില്‍ അഭിനയിക്കാനും ആഗ്രഹം ഉണ്ട് എന്നാണ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്.

Advertisements

അമൃത ടിവിയില്‍, എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന് ലക്ഷ്മി പറഞ്ഞു.

എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ. കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്. ഇന്റര്‍വ്യൂസ് എല്ലാം കണ്ട്, പലരും പറഞ്ഞ് കേട്ടതുവച്ചാണ് ഇഷ്ടം തോന്നിയത് എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

എന്നാല്‍ ഞങ്ങളൊക്കെ അപ്പു എന്ന് വിളിക്കുന്ന പ്രണവ്, അധികം ചിരിക്കുകയോ, സംസാരിക്കുകയോ ചെയ്യാറില്ല എന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ ആണെങ്കില്‍ അതൊന്നും പ്രശ്നമല്ല, മാത്രമല്ല നായികയായി അഭിനയിക്കാനല്ലേ അപ്പോള്‍ പ്രശ്നമില്ല എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം.

അതേസമയം നേരത്തെ പല നടിന്മാരും പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു.

 

Advertisement