നിർമ്മിച്ചിരിക്കുന്നത് സ്വർണവും ഡയമണ്ടും കൊണ്ട്, ചർച്ചയായിനടി നസ്റിയയുടെ ലക്ഷങ്ങൾ വിലയുള്ള വാച്ച്

84

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് നസറിയ നസീം. ടെലിവിഷൻ ആങ്കറായി ക്യാമറയ്ക്ക് മുന്നിലെത്തിയ നടി പിന്നീട് ബാലതാരമായി ബിഗ് സ്‌ക്രീനിലേക്ക് എത്തുക ആയിരുന്നു. പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പവും ഒരുനാൾ വരും എന്ന സിനിമയിൽ മോഹൻലാലിന് ഒപ്പനും ബാലതാരമായി എത്തിയ നസ്‌റിയ ഇതോടെ ശ്രദ്ദേയ ആയി മാറി.

നേരം എന്ന സിനിമയിലൂടെ ആയിരുന്നു നായികയായി ഉള്ള നടിയുടെ തുടക്കം. വളരെ പെട്ടന്ന്, തന്റെ ക്യൂട്നസ്സുകൊണ്ട് ആരാധകരെ സമ്പാദിച്ച താരമാണ് നസ്റിയ. എണ്ണത്തിൽ കുറഞ്ഞ സിനിമയേ നസ്റിയ ചെയ്തിട്ടുള്ളൂ എങ്കിലും നസ്റിയയെ ആരാധിക്കുന്നവരുടെ കാര്യത്തിൽ ഒരു എണ്ണ ക്കുവുമില്ല.

Advertisements

തമിഴ് തെലുങ്ക് ഇന്റസ്ട്രിയിലും നസ്റിയ പരിചിതയാണ്. ഇപ്പോൾ നസ്റിയ അഭിനേത്രി എന്നതിനപ്പുറം പ്രൊഡ്യൂസർ കൂടെയാണ്.അതേ സമയം താരങ്ങളുടെ ആഡംബര ജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. കോടികൾ ആസ്തിയുള്ള നസ്റിയയുടെ ലക്ഷ്വറി വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

Also Read
ഇങ്ങോട്ട് അപ്രോച്ച് ചെയ്യും, പൈസ തരാമെന്ന് പറഞ്ഞ് മെസേജയക്കും, ട്രെയിനർക്ക് എതിരെ തുറന്നടിച്ച് അഞ്ജു ജോസഫ്

കഴിഞ്ഞ ദിവസം ആയിരുന്നു നടി മീര നന്ദന്റെ വിവാഹവും വിവാഹ റിസപ്ഷനും എല്ലാം താരസമ്പന്നമായി നടന്നത്. മീരയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ നസ്റിയ നസീം ആദ്യാവസാനം വരെ എല്ലാ ചടങ്ങുകളിലും സജീവമായി പങ്കെടുത്തു.

ഹൽദിയ്ക്കും മെഹന്ദിയ്ക്കും റിസപ്ഷനും എല്ലാം നസ്റിയയ ഉണ്ടായിരുന്നു. മെഹന്തിയ്ക്കും ഹൽദിയ്ക്കും നസ്റിയ സാരിയാണ് ധരിച്ചത്. വിവാഹത്തിന് ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം എത്തിയ നസ്റിയയുടെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലും വൈറലാണ്.

ഇപ്പോഴിതാ വിവാഹത്തിന് വന്നപ്പോൾ നസ്റിയ ധരിച്ച ലക്ഷ്വറി വാച്ചിന്റെ വിലയടക്കമുള്ള മറ്റു വിവരങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ക്രോണോഗ്രാഫ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ അറിയപ്പെടുന്ന എഫിൻ എം. സെലിബ്രിറ്റികളുടെ ബ്രാന്റഡ് വാച്ചിന്റെയും ഷർട്ടിന്റെയും സൺ ഗ്ലാസിന്റെയും എല്ലാം വിവരങ്ങൾ ഇതുപോലെ എഫിൻ പങ്കുവയ്ക്കാറുണ്ട്.

ക്രോണോഗ്രാഫറെ പേടിച്ച് ഇപ്പോൾ താരങ്ങൾക്ക് ബ്രാന്റഡ് സാധനങ്ങളല്ലാതെ ഒന്നും ധരിക്കാൻ കഴിയുന്നില്ല എന്നാണ് സോഷ്യലിടത്തെ സംസാരം. എന്ത് തന്നെയായാലും നസ്റിയയുടെ വാച്ചിനെ കുറിച്ചുള്ള വിവരങ്ങൾ കൗതുകം നിറയ്ക്കുന്ന ഒന്ന് തന്നെയാണ്. റോളക്സ് ബ്രാന്റിന്റെ ഓയിസ്റ്റർ വാച്ചാണ് നസ്റിയ ധരിച്ചിരിയ്ക്കുന്നത്.

ഇത് 36എംഎം ഓട്ടോമറ്റിക് മൂവ്മെന്റ് വാച്ചാണ്. സ്വർണത്തിലും സ്റ്റീലിലും ആണ് കെയിസും ബ്രേസിലറ്റും ചെയ്തിരിക്കുന്നത്. ഡയലിൻ ഒന്ന്, രണ്ട് അക്കങ്ങൾക്ക് പകരം ഡയമണ്ട് ഹവർ മാർക്കേഴ്സ് കൊടുത്തിരിക്കുന്നതും കാണാം. ഹവർ മാർക്ക് പതിപ്പിച്ചിരിക്കുന്നത് മതർ ഓഫ് പേൾ ഡയലിൽ ആണ്.

സ്ത്രീകൾക്കും സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും അവകാശമുണ്ട്, തുറന്നടിച്ച് ആര്യ രാജേന്ദ്രൻ

പതിനെട്ട് ലക്ഷമാണ് വാച്ചിന്റെ വില.താരങ്ങളുടെ ലക്ഷ്വറി ലൈഫും സ്‌റ്റൈലും എല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കോടികൾ ആസ്തിയുള്ളവർക്ക് എന്തും ആവാമല്ലോ എന്നാണ് അപ്പോൾ ചിലരുടെ കമന്റുകൾ. ശരിക്കും നസ്റിയയ്ക്ക് എത്ര കോടിയുടെ ആസ്തിയുണ്ട് എന്ന് അന്വേഷിച്ച് കമന്റ് ബോക്സിൽ എത്തുന്നവരെയും കാണാം.

Also Read
തികച്ചും ജനാധിപത്യ വിരുദ്ധം, അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിന് എതിരെ തുറന്നടിച്ച് രമേശ് പിഷാരടി

Advertisement