Home Entertainment

തികച്ചും ജനാധിപത്യ വിരുദ്ധം, അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിന് എതിരെ തുറന്നടിച്ച് രമേശ് പിഷാരടി

432

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ യിലെ ഭാരവാഹി തിരഞ്ഞെടുപ്പിന് എതിരെ തുറന്നടിച്ച് മിമിക്രി ആർട്ടിസ്റ്റും നടനും സംവിധായകനുമായ രമേശ് പിഷാരടി. അമ്മ
എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യ വിരുദ്ധം ആണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങൾക്കും കത്തയച്ചു.

വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയി. അതാണ് ജനാധിപത്യ വ്യവസ്ഥ. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും അയാളെക്കാൾ വോട്ട് കുറഞ്ഞവർക്കു വേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും പിഷാരടി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Advertisements

ഞാൻ പരാജയപ്പെട്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു എന്നും പിഷാരടി കത്തിൽ പറയുന്നു.

Also Read
കോടികളുടെ ആസ്തി, ഒറ്റയ്ക്കുള്ള ജീവിതം, റോയിസുമായുള്ള ഡിവോഴ്‌സ് റിമിയെ മറ്റൊരാളാക്കി, താരത്തിന്റെ ജീവിതം ഇങ്ങനെ

വനിതകൾക്കു വേണ്ടി നാലു സീറ്റുകൾ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയിൽ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂർണ അർഥത്തിൽ നടപ്പാക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം.

സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബൈലോ ഭേദഗതിചെയ്യണമെന്നും രമേഷ് പിഷാരടി ആവശ്യപ്പെട്ടു.

സ്ത്രീകൾക്കും സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും അവകാശമുണ്ട്, തുറന്നടിച്ച് ആര്യ രാജേന്ദ്രൻ

Also Read
ഡിവോഴ്‌സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ അപ്പോഴേക്കും ലാലേട്ടൻ അടുത്ത കല്ല്യാണആ ലോചനയുമായി വന്നു, ഞാൻ കരയാൻ തുടങ്ങി: ശ്വേത മേനോൻ

Advertisement