അനുപമ പരമേശ്വരന്റെ ലോക്ക്ഡൗണിന്റെ ഫസ്റ്റ് ലുക്ക്

13

മലയാളികളുടെ പ്രിയതാരമാണ് അനുപമ പരമേശ്വരന്‍ . എന്നാല്‍ അനുപമയ്ക്ക് മലയാളത്തെക്കാള്‍ മറ്റു ഭാഷകളിലാണ് അവസരം ലഭിച്ചത്. താരത്തിന്റെ പുതിയ തമിഴ് ചിത്രമാണ് ലോക്ക്ഡൗണ്‍. ചിത്രത്തിന്റെ സംവിധാനം എആര്‍ ജീവയാണ്. ഇപ്പോഴിതാ അനുപമ പരമേശ്വരന്‍ നായികയാകുന്ന ലോക്ക്ഡൗണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. 

അനുപമ പരമേശ്വരന്‍ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‌ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്‌ക്വയര്‍ വന്‍ ഹിറ്റായിരുന്നു. ടില്ലു സ്‌ക്വയറിനായി അനുപമ പരമേശ്വരന്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു ഒടിടിപ്ലേ.

Advertisements

സാധാരണ തെലുങ്കില്‍ അനുപമയ്ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്‌ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തി ഹിറ്റായ ടില്ലു സ്‌ക്വയറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം ആണ്. സിദ്ധു നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ബാനര്‍ സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരുന്നു ടില്ലു സ്‌ക്വയര്‍. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എസ് തമനാണ്.

 

 

Advertisement