ചാണകം വാഴ അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ചവരുണ്ട്, ചാരം ആണെന്ന് കരുതി വെറുതെ ചികയാൻ നിൽക്കണ്ട, കനൽ കെട്ടിലില്ലെങ്കിൽ പൊള്ളും

117

ലോകസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയതോടെ കേരളക്കര ഒന്നാകെ സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷം അറിയിക്കുകയാണ്. തൃശൂർ സുരേഷ് ഗോപി എടുക്കില്ല എന്ന് ഭരണപാർട്ടിയും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിടത്താണ് വമ്പിച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ അദ്ദേഹത്തെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ വരുന്ന കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ അഞ്ജു പാർവതിയും കുറിപ്പുമായി എത്തിയിരുന്നു.

Advertisements

ഇവിടെ ഇപ്പോൾ ഒരു ജോലിയും ഇല്ലാത്ത കുറച്ച് അ വന്മാർ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്.

Also Read
ഗുരുവായൂര്‍ അമ്പലനടയില്‍ ; നേടിയത് 77 കോടി രൂപയില്‍ അധികം

കരുണ നന്മ, സഹജീവി സ്‌നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ അദ്ദേഹത്തിന് ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാള താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ ഈ സുരേഷ് ഗോപി.

ഇത് സുരേഷ് ഗോപിയുടെ വിജയമല്ല പകരം ജനങ്ങളുടെ വിജയമാണെന്നും അഞ്ജു പാർവ്വതി കുറിച്ചു. അതേസമയം നിരവധി സിനിമ താരങ്ങളും സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, നടിമാരായ ഭാമ, മുക്ത, അനുശ്രീ, ജ്യോതി കൃഷ്ണ എന്നിങ്ങനെ നിരവധി സിനിമ താരങ്ങളാണ് സന്തോഷം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

ചാരം ആണെന്ന് കരുതി വെറുതെ ചികയാൻ നിൽക്കണ്ട, കനൽ കെട്ടിലില്ലെങ്കിൽ പൊള്ളും എന്നാ മാസ്സ് ഡയലോഗിന് ഒപ്പമാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം സ്റ്റോറി ആക്കി നചടി അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.

Also Read
എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ, കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്; ലക്ഷ്മിപ്രിയ

അതേ സമയം വീട്ടിൽ എത്തിയ എല്ലാ മാധ്യമ പ്രവർത്തകർക്കും, നാട്ടുകാർക്കും ഒപ്പം പാർട്ടി പ്രവർത്തകർക്കും മധുരം നൽകിയാണ് രാധിക തന്റെ സന്തോഷം അറിയിച്ചത്, മക്കളും മരുമകനും എല്ലാവരും അദ്ദേഹത്തിന്റെ ഒപ്പം തന്നെ സന്തോഷത്തിൽ പങ്കുചേരുകയാണ്. സുരേഷ് ഗോപി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോ എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

ഞാൻ അന്ന് തകർന്ന് പോയി, പുറത്തിറങ്ങാൻ തോന്നിയില്ല, ബെഡിൽ തന്നെ കിടന്നു, വിദ്യാ ബാലൻ

Advertisement