Home Entertainment Celebrities

കളിയാക്കുന്നവർക്കും വിമർശിക്കുന്നവർക്കും മറുപടിയുമായി വിപിൻ, പുതു ജീവിതം അടിച്ച് പൊളിച്ച് മീര വാസുദേവും ഭർത്താവും

381

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ക്ലാസ്സിക് ഡയറക്ടർ ബ്ലസി സംവിധാനം ചെയ്ത തന്മാത്ര എന്ന സിനിമയിലെ ലേഖ രമേശൻ എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ ലേഖ എന്ന പക്വതയുള്ള കഥാപാത്രത്തെ ഗംഭീരമാക്കിയത് നടി മീര വാസുദേവ് ആയിരുന്നു.

ഈ താരം ഒരു മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസം ആയിരിക്കും. മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര വാസുദേവ് മലയാള സിനിമയിലേക്ക് എത്തിയത്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയിൽ മീര വാസുദേവ് അവതരിപ്പിച്ചത്.

Advertisements

തൻമാത്രയ്ക്ക് ശേഷം ഏതാനം മലയാള സിനിമകലിൽ കൂടി വേഷമിട്ടെങ്കിലും പിന്നീട് നടി ഒരു ഇടവേള എടുത്തിരുന്നു. അതിന് ശേഷം സീരിയലിലുടെയാണ് മീര വാസുദേവ് മലയാളികൽക്ക് മുന്നിലേക്ക് എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ നായിക സുമിത്രയായി ആയി മീര വാസുദേവ് കൈയ്യടി നേടുക ആയിരുന്നു.

Also Read
സിനിമക്ക് ഒക്കെ അപ്പുറത്താണ് ഞങ്ങളുടെ ബന്ധം, എന്ത് കാര്യം ഉണ്ടെങ്കിലും വിളിച്ചു പറയാൻ പറ്റുന്ന ഒരാൾ, നല്ല മനസ്സുള്ളവർ തമ്മിൽ പെട്ടെന്ന് ചേരും

അതേ സമയം കഴിഞ്ഞ മാസം താൻ വ്യക്തിജീവിതത്തിലും ഒരു പുതിയ അദ്ധ്യായം തുറന്ന വിവരം മീര വാസുദേവ് തന്റെ ആരാധാകരെ അറിയിച്ചിരുന്നു. പ്രമുഖ സീരിയൽ ക്യാമറാമാൻ ആയി വിപിൻ പുതിയങ്കത്തിന്റെ ഭാര്യയായി പുതിയ ജീവിതം മീരാ വാസുദേവ് ആരംഭിക്കുക ആയിരുന്നു. കുടുംബവിളക്ക് സീരിയല്ഡ തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും.

തീർത്തും അപ്രതീക്ഷിതമായാണ് മീര വാസുദേവ് തന്റെ വിവാഹ വാർത്ത പ്രഖ്യാപിച്ചത്. അതേ സമയം മീരയുടെ മൂന്നാം വിവാഹം ആയിരുന്നു ഇത്. വിവാഹത്തിന് നിരവധി പേർ ഇവർക്ക് ആശംസയുമായി എത്തിയെങ്കലും അതിലും കൂടുതൽ ആളുകൾ പരിഹാസവും ആയിട്ടാണ് എത്തിയത്.

ഇതിനിടെ ജീവിതം എങ്ങനെയൊക്കെ സന്തോഷത്തോടെ ജീവിക്കാം എന്നതിനെ കുറിച്ചൊക്കെ പറയുന്ന പല പോസിറ്റീവ് ക്വാട്സുകളും മീരാ വാസുദേവ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടേയിരുന്നു. ഇപ്പോഴിതാ കളിയാക്കിയവർക്കും വിമർശിച്ചവർക്കുമൊക്കെ മറുപടി നൽകി എത്തിയിരിക്കുകയാണ് മീരയുടെ ഭർത്താവ് വിപിൻ.

Also Read
ദിലീപ് മഞ്ജു വിഷയം മാത്രമല്ല കാരണം, അവർ എന്നോട് പറഞ്ഞത് കള്ളമായിരുന്നു, അന്നുമുതൽ ആണ് ആ കൂട്ടുകെട്ട് ഞാൻ വിട്ടത്: തുറന്ന് പറഞ്ഞ് ശ്വേതാ മേനോൻ

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ സന്തോഷത്തോടെയുള്ള ജീവിതത്തിന് ഒരു കോട്ടവും സംഭവിയ്ക്കുന്നില്ല എന്ന് കാണിക്കുന്ന, മനോഹരമായ ചിത്രങ്ങളാണ് വിപിൻ പങ്കുവച്ചിരിയ്ക്കുന്നത്. മീരയെ ചേർത്തു പിടിച്ച് സ്നേഹ ചുംബന നൽകുന്ന ഫോട്ടോ, മീരയുടെ മകൻ അരിഹയെയും ടാഗ് ചെയ്തുകൊണ്ടാണ് പങ്കുവച്ചത്.

ആശംസകളും സ്നേഹവും അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ ചിത്രത്തിന് താഴെ വന്നതായി കാണാം. നടൻ സജിൻ ജോൺ, റനീഷ റഹ്‌മാൻ, നിരഞ്ജൻ നായർ എന്നിങ്ങനെ പോകുന്നു സ്നേഹം അറിയിച്ചുകൊണ്ടെത്തിയ സെലിബ്രിറ്റികളുടെ ലിസ്റ്റ്. ഇങ്ങനെ തന്നെ ജീവിച്ചു കാണിക്കുക എന്നാണ് ആരാധകർ ഏറെയും കമന്റം ചെയ്യുന്നത്.

മമ്മൂട്ടി ചെയ്ത ആ വേഷം ഒരു ഹിന്ദി നടനും ചെയ്യില്ല, പ്രശംസയുമായി വിദ്യ ബാലൻ

Advertisement