സിനിമക്ക് ഒക്കെ അപ്പുറത്താണ് ഞങ്ങളുടെ ബന്ധം, എന്ത് കാര്യം ഉണ്ടെങ്കിലും വിളിച്ചു പറയാൻ പറ്റുന്ന ഒരാൾ, നല്ല മനസ്സുള്ളവർ തമ്മിൽ പെട്ടെന്ന് ചേരും

309

മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന പ്രിയപ്പെട്ട താരമാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സൂപ്പർ നായികയായി മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു നായകൻ ദിലീപുമായി മഞ്ജു വാര്യർ ജനപ്രിയ പ്രണയത്തിൽ ആയി വിവാഹം കഴിക്കുന്നത്. സല്ലാപം ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു ഇരുവരും.

തങ്ങളുടെ പ്രിയപ്പെട്ട താര ജോഡികൾ അവരുടെ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് വളരെ സന്തോഷം നിറഞ്ഞ ഒന്നായിരുന്നു അത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. വീട്ടു കാര്യങ്ങളും മകൾ മീനാക്ഷിയെയും നോക്കി വീട്ടമ്മയായി ഒതുങ്ങി കഴിയുകയായിരുന്നു മഞ്ജു വാര്യർ.

Advertisements

എന്നാൽ സിനിമാ ലോകത്തെയും ആരാധകരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു ദിലീപും മഞ്ജു വാര്യരും ദാമ്പത്യം ബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞത്. പിന്നീട് മഞ്ജു വാര്യർ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമേ തമിഴിലും സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങുകയാണ് മഞ്ജു വാര്യർ.

Also Read
ആ പ്രമുഖ നടൻ എന്നെ അന്ന് കിടക്കയിലേക്ക് ക്ഷണിച്ചു, ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ഇഷ

ഇന്നും മഞ്ജുവിന്റെ താര മൂല്യത്തിന് ഒരിടിവും സംഭവിച്ചിട്ടില്ല. ആദ്യ കാലത്ത് മഞ്ജു വാര്യർ ചെയ്ത സിനിമകൾ തന്നെ ധാരാളമാണ് എക്കാലവും അവരെ മലയാളികൾ ഓർമ്മിക്കാൻ. ഇപ്പോഴിതാ മഞ്ജു വാര്യരുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ മനോജ് കെ ജയനും ബൈജു സന്തോഷും പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

അമൃത ടിവി സംഘടിപ്പിച്ച ഷോയിൽ പങ്കെടുത്ത് ഇവർ സംസാരിക്കുന്ന വിഡിയോയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇവർക്ക് ഒപ്പമുള്ള നല്ല നിമിഷങ്ങളെ കുറിച്ച് മഞ്ജു വാര്യരും വാചാലയായി. വർഷങ്ങളായി നമ്മൾ നല്ല സുഹൃത്തുക്കൾ ആണ്. സിനിമാ ബന്ധം എന്നതിലുപരി ഒരു ബന്ധമാണ് മഞ്ജുവിനോട് ഉള്ളതെന്നും ഇരുവരും പറയുന്നു.

തനിക്ക് ഒരുപാട് സൗഹൃദങ്ങൾ ഒന്നും തന്നെ ഇല്ല. ഉള്ളവർ ഒക്കെ ചങ്ക് കൂട്ടുകാർ ആണെന്നും മഞ്ജു പറയുന്നു. നല്ല മനസുകൾ തമ്മിൽ അങ്ങനെയാണ് പെട്ടെന്ന് അടുക്കും അങ്ങനെ അല്ലേ മഞ്ജു എന്ന് ബൈജു ചോദിക്കുമ്പോൾ സത്യം എന്നാണ് മഞ്ജു മറുപടി നൽകിയത്. അത സമയം മനോജിനെ കുറിച്ചും ബൈജുവിനെ കുറിച്ചും മഞ്ജു പറയുന്നത് ഇങ്ങനെ ആയിരുന്നു.

ബൈജു ചേട്ടനും ഞാനും തമ്മിൽ എവിടെയാണ് കണ്ടത് എന്നോ, എങ്ങനെ ആണ് പരിചെയ്യപ്പെട്ടത് എന്നാണോ എന്നോ പറയാൻ ആകില്ല. പക്ഷെ അത്രയും അടുപ്പമാണ്. സിനിമക്ക് ഒക്കെ അപ്പുറത്താണ് ആ ബന്ധം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്ത് കാര്യം ഉണ്ടെങ്കിലും വിളിച്ചു പറയാൻ ആകുന്ന ഇനിയിപ്പോൾ ഒരു കാര്യം ഇല്ലെങ്കിലും വിളിച്ചു സംസാരിക്കാൻ ആകുന്ന ഒരു ആളാണ് ബൈജു ചേട്ടൻ.

അത് മനോജേട്ടനോടും അങ്ങനെ തന്നെയാണ്. കുറേകാലം കഴിഞ്ഞാകും ഒരു പക്ഷെ ഞങ്ങൾ സംസാരിക്കുന്നത്. എന്നാൽ അപ്പോൾ പോലും നമ്മൾ കുറെ നാളുകൾക്ക് ശേഷമാണു സംസാരിക്കുന്നത് എന്ന് തോന്നാറേ ഇല്ല. അങ്ങനെ ഉള്ള സൗഹൃദങ്ങൾ വളരെ വലുതാണ് എന്നും മഞ്ജു വാര്യർ പറയുന്നു.ഇതിനിടെ രമേഷ് പിഷാരടിയെ കുറിച്ചും മഞ്ജു വാര്യർ സംസാരിച്ചിരുന്നു.

Also Read
ദിലീപ് മഞ്ജു വിഷയം മാത്രമല്ല കാരണം, അവർ എന്നോട് പറഞ്ഞത് കള്ളമായിരുന്നു, അന്നുമുതൽ ആണ് ആ കൂട്ടുകെട്ട് ഞാൻ വിട്ടത്: തുറന്ന് പറഞ്ഞ് ശ്വേതാ മേനോൻ

ഞാനും പിഷുവും ഒന്നിച്ച് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. എന്നിട്ട് പോലും നല്ല സുഹൃത്തുക്കൾ ആണ്. അങ്ങനെയുള്ള ബന്ധങ്ങൾ കിട്ടുന്നത് തന്നെ വലിയ ഭാഗ്യമാണ്. എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് സൗഹൃദങ്ങൾ ഒന്നും തന്നെ ഇല്ല. എങ്കിലും ഇവിടെ നല്ല സുഹൃത്തുക്കൾ ഉണ്ട് ചിരിക്കാൻ വേണ്ടി വന്നതാണ് ഞാൻ എന്നും മഞ്ജു വാര്യർ പറയുന്നു.

അതേ സമയം തിരുവനന്തപുരത്തു മഞ്ജു വരുമ്പോൾ എന്നെ വിളിക്കും. ഞാൻ അവൾക്ക് തട്ടുദോശയും പപ്പടവും ഒക്കെ വാങ്ങിക്കൊടുക്കും എന്നും ബൈജുവും പറയുന്നു.

മമ്മൂട്ടി ചെയ്ത ആ വേഷം ഒരു ഹിന്ദി നടനും ചെയ്യില്ല, പ്രശംസയുമായി വിദ്യ ബാലൻ

Advertisement