വേറിട്ട ലുക്ക് തന്നെ ; അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

51

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

താരത്തിന്റെ ലൂക്കയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തനിക്ക് നല്ല കഥാപാത്രം ലഭിക്കാത്തതിന്റെ വിഷമം അഹാന പങ്കുവെച്ചിരുന്നു. താരത്തിന്റെ ഒടുവില്‍ റിലീസ് ചെയ്യ്ത അടി എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ ഷൈന്‍ ടോം ചാക്കോ ആയിരുന്നു നായകന്‍.

സോഷ്യല്‍ മീഡിയയില്‍ സജീവം ആയ അഹാന തന്റെ വിശേഷം എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇടയ്ക്കിടെ വേറിട്ട ഫോട്ടോഷൂട്ടും അഹാന നടത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നടി പങ്കുവെച്ച ഫോട്ടോയാണ് വൈറല്‍ ആവുന്നത്. നിമിഷന്നേരം കൊണ്ടാണ് താരത്തിന്റെ ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്.

 

Advertisement