അഭിനന്ദിക്കുന്നത് കേള്‍ക്കാന്‍ ഡയലോഗെല്ലാം പഠിച്ച് പറഞ്ഞു, പക്ഷേ ഇങ്ങനെയാണോ അഭിനയിക്കുന്നതെന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്, തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

24

മലയാളികള്‍ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ വേഷങ്ങളില്‍ മുന്‍പ് പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം പിന്നീട് ദൃശ്യത്തിലെ ക്രൂ രനായ പോലീസുകാരനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്നത്.

Advertisements

നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംവിധായകനായും മാറിയിരിക്കുകയാണ്. മിമിക്രിയിലൂടെയായിരുന്നു കലാഭവന്‍ ഷാജോണ്‍ സിനിമയിലേക്ക് എത്തിയത്. കൂടുതലും നര്‍മ്മം നിറഞ്ഞ വേഷങ്ങളായിരുന്നു താരം ചെയ്തത്.

Also Read:അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്, എന്തൊരു അഭിനയം, മണിയന്‍ പിള്ള രാജു പറയുന്നു

ഇപ്പോഴിതാ താന്‍ അഭിനയം തുടങ്ങിയ കാലത്ത് മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലില്‍ നിന്നും പഠിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം കുറച്ച് പ്രാധാന്യമുള്ള വേഷം ചെയ്യാന്‍ കഴിഞ്ഞതെന്ന് ഷാജോണ്‍ പറയുന്നു.

മോഹന്‍ലാലിനൊപ്പമുള്ള ഒരു സീനില്‍ മുഴുവന്‍ ഡയലോഗും തനിക്കായിരുന്നു. താന്‍ ലാലേട്ടന്റെ മുന്നില്‍ ഷൈന്‍ ചെയ്യാനായി മുഴുവന്‍ ഡയലോഗും കാണാതെ പഠിച്ചു പറഞ്ഞുവെന്നും എന്നാല്‍ ആ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇങ്ങനെയാണോ അഭിനയിക്കേണ്ടത് എന്നായിരുന്നു ലാലേട്ടന്‍ തന്നോട് ചോദിച്ചതെന്നും ഷാജോണ്‍ പറയുന്നു.

Also Read:ഭാര്യയെയും മകനെയും സിനിമാസെറ്റില്‍ കൊണ്ടുപോകാറില്ല, വ്യക്തമായ കാരണമുണ്ട്, തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്

ഡയലോഗ് നന്നായി പഠിച്ച് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ അഭിനയിച്ചത് ശരിയായില്ലെന്നും പറഞ്ഞുവെന്നും എങ്ങനെയാണ് ഓരോ ഡയലോഗിനും ബിഹേവ് ചെയ്യേണ്ടതെന്ന് പറഞ്ഞുതന്നുവെന്നും ഷാജോണ്‍ പറയുന്നു.

Advertisement