Home Entertainment Celebrities

ശരീരം നോക്കാതെ ഭക്ഷണം കഴിച്ചു, ഒരു മാസത്തിനുള്ളില്‍ നേടിയത് 10കിലോ ഭാരം, പിന്നാലെ ഞെട്ടിക്കുന്ന വെയിറ്റ് ലോസ്, നടി പാര്‍വതി കൃഷ്ണക്ക് ആരാധകരോട് പറയാനുള്ളത് ഈ കാര്യം

85

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് പാര്‍വതി ആര്‍ കൃഷ്ണ. നടിയായും മോഡലായും അവതാരക ആയുമെല്ലാം ശ്രദ്ധേയ ആയ പാര്‍വതി ആര്‍ കൃഷ്ണ മലയാളം സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും സജീവമാണ്.

Advertisements

പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനിയായ പാര്‍വതി കൃഷ്ണ ഒരുപിടി മികച്ച സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാര്‍വതി കൃഷ്ണ ആദ്യമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Also Read:അഭിനന്ദിക്കുന്നത് കേള്‍ക്കാന്‍ ഡയലോഗെല്ലാം പഠിച്ച് പറഞ്ഞു, പക്ഷേ ഇങ്ങനെയാണോ അഭിനയിക്കുന്നതെന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്, തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

ശേഷം നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. സംഗീത സംവിധായകനായ ബാലഗോപാലിനെ യാണ് പാര്‍വതി വിവാഹം കഴിച്ചിരിക്കുന്നത്. അമ്മമാനസം, ഈശ്വരന്‍ സാക്ഷി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ ആണ് കുടുംബ പ്രേക്ഷകര്‍ക്ക് ഇടയില്‍ താരത്തെ ഏറെ സുപരിചിത ആക്കിയത്. ഫഹദ് ഫാസിലിന്റെ മാലിക്ക് എന്ന സിനിമയിലും പാര്‍വതി വളരെ പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിച്ചിരുന്നു.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റില്‍ ശരീരഭാരം 10 കിലോയോളം കുറച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ശരീരം നോക്കാതെ താന്‍ ധാരാളം ഭക്ഷണം കഴിച്ചിരുന്നുവെന്നും ഒരു മാസത്തിനുള്ളില്‍ 10 കിലോയോളം ഭാരം വെച്ചിരുന്നുവെന്നും പാര്‍വതി പറയുന്നു.

Also Read:അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്, എന്തൊരു അഭിനയം, മണിയന്‍ പിള്ള രാജു പറയുന്നു

എന്നാല്‍ ശരീരഭാരം തന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിച്ചു. പഴയ രൂപത്തിലാവണമെന്ന് താന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും തന്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കാനുള്ള തന്റെ നിശ്ചയദാര്‍ഢ്യത്തില്‍ താന്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും തനിക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും പറ്റുമെന്നും പാര്‍വതി പറയുന്നു.

Advertisement