അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്, എന്തൊരു അഭിനയം, മണിയന്‍ പിള്ള രാജു പറയുന്നു

84

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കുഞ്ഞുതാരമാണ് ദേവനന്ദ. നാലരവയസ്സുമുതല്‍ അഭിനയലോകത്തേക്ക് എത്തിയതാണ് ദേവനന്ദ. തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കുഞ്ഞുതാരത്തിന്റെ സിനിമയിലെ അരങ്ങേറ്റം.

Advertisements

ഇതിന് ശേഷം മിന്നല്‍ മുരളി, മൈ സാന്റാ, മാളികപ്പുരം , 2018 തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചു. മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ഗു ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മിന്ന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Also Read:മലയാളി പൊതു സമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി, മതതീവ്ര ആശയങ്ങളുമായോ അജണ്ടയുമായോ അദ്ദേഹത്തെ കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല, പിന്തുണയുമായി രാധാകൃഷ്ണന്‍

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ദേവനന്ദ. ബാംഗ്ലൂരില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം മിന്ന അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെ അമാനുഷികതകള്‍ നിറഞ്ഞ തറവാട്ടിലെത്തുന്നതാണ് ചിത്രത്തിന്റെ കഥ. പിന്നാലെ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയില്‍ പറയുന്നത്.

ഇപ്പോഴിതാ ദേവനന്ദയെ കുറിച്ച് മണിയന്‍ പിള്ള രാജു ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മാളികപ്പുറം കണ്ടിറങ്ങിയപ്പോഴാണ് തനിക്ക് തോന്നിയത് അതിലെ കുട്ടി താരത്തെ ഹീറോയിനാക്കി ചെയ്താല്‍ മലയാളികളെല്ലാം കാണുമെന്ന്്.

Also Read:ഭാര്യയെയും മകനെയും സിനിമാസെറ്റില്‍ കൊണ്ടുപോകാറില്ല, വ്യക്തമായ കാരണമുണ്ട്, തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്

നേരത്തെ മഞ്ജു വാര്യരെ ചൂണ്ടിക്കാട്ടിയായിരുന്നു താന്‍ ഇങ്ങനെ പറഞ്ഞത്. ആറാം തമ്പുരാന്റെ ഷൂട്ടിനിടെയായിരുന്നു മഞ്ജുവിനെ പരിചയപ്പെടുന്നതെന്നും മഞ്ജുവിനെ ഹീറോയിനാക്കി സിനിമ ചെയ്യണമെന്ന് താന്‍ അന്ന് പറഞ്ഞിരുന്നുവെന്നും അതുപോലെയാണ് ദേവനന്ദയെ കുറിച്ച് പറഞ്ഞതെന്നും ദേവനന്ദ ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമാ പ്ലാന്‍ ഉണ്ടാവില്ലായിരുന്നുവെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

Advertisement