ഭാര്യയെയും മകനെയും സിനിമാസെറ്റില്‍ കൊണ്ടുപോകാറില്ല, വ്യക്തമായ കാരണമുണ്ട്, തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്

54

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരില്‍ ഒരാളായ ശ്യാമപ്രസാദ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോര്‍ട്ട്.

Advertisements

തുടര്‍ന്ന് വില്ലനായും സഹനടനായും പിന്നീട് നായക വേഷങ്ങളിലും വിനയ് ഫോര്‍ട് തിളങ്ങി. വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ വേഗം തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞു.

Also Read:ആദ്യ ഭാര്യക്കും മക്കള്‍ക്കുമൊപ്പം തായ്‌ലന്‍ഡില്‍ അവധിയാഘോഷിച്ച് ബഷീര്‍ ബഷി, മഷൂറയും കുഞ്ഞും എവിടെയെന്ന് തിരക്കി ആരാധകര്‍

ഋതുവിന് ശേഷം അഭിനയിച്ച സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗം എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോര്‍ട്ട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം ഒത്തിരി സിനിമകളാണ് താരത്തെ തേടിയെത്തിയത്. അഭിനയ പ്രാധാന്യമുള്ള ചെറുതും വലുതുമായ വേഷങ്ങളില്‍ വിനയ് ഫോര്‍ട്ട് എത്താറുണ്ട്. നായകനായും സഹനടനായും താരം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കാറുള്ളത്.

ഇപ്പോഴിതാ താന്‍ ഭാര്യയെ തന്റെ സിനിമാസെറ്റുകളില്‍ കൊണ്ടുപോകാറില്ലെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. അതിന് കാരണമുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട ഒരാളെ കിട്ടിക്കഴിഞ്ഞാല്‍ നമ്മള്‍ അതിനെ കുറിച്ചായിരിക്കും സംസാരിക്കുകയെന്നും അങ്ങനെ വരുമ്പോള്‍ ഭാര്യ ബോറടിച്ച് ഒരു വഴിയാവുമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

Also Read:ഒരു മാസത്തിനുള്ളില്‍ ഞാന്‍ 10 കിലോ ഭാരം വച്ചു,പഴയ പോലെ ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു; പാര്‍വ്വതി പറയുന്നു

അതുകൊണ്ട് അങ്ങനെ സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് താന്‍ തന്റെ ഭാര്യയെയും കുട്ടിയെയും കൊണ്ടുവരാറില്ല. സൗമ്യയും കുഞ്ഞും ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Advertisement