ആദ്യ ഭാര്യക്കും മക്കള്‍ക്കുമൊപ്പം തായ്‌ലന്‍ഡില്‍ അവധിയാഘോഷിച്ച് ബഷീര്‍ ബഷി, മഷൂറയും കുഞ്ഞും എവിടെയെന്ന് തിരക്കി ആരാധകര്‍

77

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read:ഞങ്ങള്‍ ആരും ഉണ്ടാവില്ല; സാന്ത്വനത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല എന്ന് ഗോപിക

ബഷീര്‍ ബഷിയും കുടുംബവും ഇപ്പോള്‍ വെക്കോഷന്‍ മൂഡിലാണ്. തായ്‌ലാന്‍ഡില്‍ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു പ്രൈവറ്റ് ബോട്ടിങ് നടത്തിയതിന്റെതാണ് ഏറ്റവും പുതിയ വീഡിയോ.

എന്നാല്‍ ഈ വീഡിയോയില്‍ മഷൂറയും കുഞ്ഞുമില്ല. ബഷീറും ആദ്യ ഭാര്യ സുഹാനയും മക്കളുമാണുള്ളത്. മിസ് യു മഷു ആന്റ് ഇബ്രു എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഡേ ഔട്ടിങ്ങില്‍ ആദ്യമായിട്ടാണ് മഷൂറ മാറി നില്‍ക്കുന്നത്.

Also Read:ഒരു മാസത്തിനുള്ളില്‍ ഞാന്‍ 10 കിലോ ഭാരം വച്ചു,പഴയ പോലെ ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു; പാര്‍വ്വതി പറയുന്നു

വെയിലും കാറ്റുമൊക്കെ കൊണ്ട് മകന്‍ ഇബ്രുവിന് വയ്യ. നീര്‍ക്കെട്ടുണ്ടെന്നും രാത്രിയില്‍ പനിക്കുകയും ചെയ്തിരുന്നുവെന്നും അതു കാരണമാണ് മഷൂറ വിട്ടുനില്‍ക്കുന്നതെന്നും ഇനിയും വെയിലുകൊണ്ടാല്‍ കുഞ്ഞിന് പറ്റില്ലെന്നും അവനെ ഒഴിവാക്കുന്നത്് നല്ലതാണെന്നും ബഷീര്‍ ബഷി പറയുന്നു.

Advertisement