ഞങ്ങള്‍ ആരും ഉണ്ടാവില്ല; സാന്ത്വനത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല എന്ന് ഗോപിക

115

മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലായിരുന്നു സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒരുങ്ങിയത്. ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.

Advertisements

സീരിയല്‍ അവസാനിച്ചതോടെ പ്രേക്ഷകരും സങ്കടത്തില്‍ ആയിരുന്നു. പിന്നാലെ ഇതിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് ഈ അടുത്താണ് അറിയിച്ചത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തില്‍ തങ്ങള്‍ ആരും ഉണ്ടാവില്ല എന്നാണ്
സീരിയലില്‍ അഞ്ജലിയായി അഭിനയിച്ച ഗോപിക പറയുന്നത്.

ഇതില്‍ പുതിയ കഥയും പുതിയ കഥാപാത്രങ്ങളും ആണ്. പുതിയ സ്റ്റോറി ആയിട്ട് തന്നെയാണ് അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. പ്രൊമോ വന്നപ്പോള്‍ രാജീവേട്ടന്‍ ഉണ്ടായിരുന്നു. പക്ഷെ ചേട്ടനും സീരിയലില്‍ ഉണ്ടാവില്ല. പുതിയ ടീമാണ് , അതില്‍ യാതൊരു വിഷമവും ഇല്ല, എല്ലാവരും നന്നായി ചെയ്യട്ടെ ഗോപിക പറഞ്ഞു.

അതേസമയം തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം റീമേക്കായിരുന്നു സാന്ത്വനം. ഈ സീരിയലിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ഏറെ ശ്രദ്ധനേടിയിരുന്നു.

Advertisement