ആഘോഷ പരിപാടി തുടങ്ങി, വരവറിയിച്ച് ടര്‍ബോ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി കൊല്ലത്ത്

28

അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് ഇന്നും വേറിട്ട കഥാപാത്രങ്ങള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു സോഷ്യല്‍ മീഡിയയില്‍ എത്തിയത്. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും മറ്റും ഫാന്‍സ് ഗ്രൂപ്പുകളില്‍ തരംഗമായി. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത് മുതല്‍ സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ .

Advertisements

ഇപ്പോഴിതാ ടര്‍ബോയുടെ റിലീസിനോട് അനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളും ആരാധകര്‍ സംഘടിപ്പിച്ചു. ഇതിന്റെ ചില വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഈ അവസരത്തില്‍ മമ്മൂട്ടിയുടെ കട്ടൗട്ട് വയ്ക്കുന്ന ഒരു കൂട്ടം ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപിക്കുകയാണ്.

കൊല്ലത്താണ് സംഭവം. മമ്മൂട്ടിയുടെ ടര്‍ബോ ലുക്കിലുള്ള കൂറ്റര്‍ കട്ടൗട്ട് വയ്ക്കുന്നത് താളമേള അകമ്പടികളോടെയാണ്. ‘കട്ടൗട്ട് പോലും പിള്ളേര്‍ കയറ്റുന്നത് ബാന്‍ഡിന്റെ അകമ്പടിയോടെ ആണ്…അപ്പോ റിലീസ് ഡേ ഒന്ന് ഓര്‍ത്ത് നോക്ക്..’, എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിക്കുന്നത്.

മെയ് 23നാണ് സിനിമ റിലീസ് ചെയ്യുക. യുഎ സര്‍ട്ടിഫിക്കറ്റാണ് മമ്മൂട്ടി ചിത്രം ടര്‍ബോയ്ക്ക് . മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

Advertisement