നന്ദൂട്ടാ നീ പോയിട്ട് 1095 ദിവസങ്ങള്‍, നിന്നെ സ്‌നേഹിക്കുന്ന അമ്മമാരുടെ കണ്ണുനീര് ഇനിയും തോര്‍ന്നിട്ടില്ല, നീ മനസ്സില്‍ വരാത്ത ഒരു നിമിഷം പോലുമില്ല, വേര്‍പാടിന്റെ വേദനയില്‍ വാക്കുകളിടറി സീമ ജി നായര്‍

57

കേരളക്കരയ്‌ക്കൊന്നടങ്കം പ്രിയപ്പെട്ടവനായിരുന്നു നന്ദു മഹാദേവ. കാന്‍സറെന്ന മഹാവ്യാധിയോട് അവസാനനിമിഷം വരെ പൊരുതിയാണ് നന്ദു ലോകത്തോട് വിടപറഞ്ഞത്. നന്ദുവിന് കരുത്തേകി ആത്മവിശ്വാസം പകര്‍ന്ന് അവസാന നാളുകളില്‍ പോലും കൂടെയുണ്ടായിരുന്ന ആളാണ് നടി സീമ ജി നായര്‍.

Advertisements

ഇപ്പോഴിതാ നന്ദുവിന്റെ ഓര്‍മ്മകള്‍ വേദനയോടെ പങ്കുവെക്കുകയാണ് സീമ. നന്ദു മരിച്ചിട്ട് 1095 ദിവസങ്ങള്‍ കഴിഞ്ഞുവെന്നും വേദനകള്‍ മനസ്സിലേക്ക് കൊണ്ടുവരരുതെന്നാണ് പലരും പറയുന്നതെന്നും എന്നാല്‍ ഈ വേര്‍പാടുകള്‍ വേദനകള്‍ മനസ്സിലേക്ക് കൊണ്ടുവരാതിരിക്കാന്‍ പറ്റില്ലെന്നും സീമ പറയുന്നു.

Also Read:ശരീരം നോക്കാതെ ഭക്ഷണം കഴിച്ചു, ഒരു മാസത്തിനുള്ളില്‍ നേടിയത് 10കിലോ ഭാരം, പിന്നാലെ ഞെട്ടിക്കുന്ന വെയിറ്റ് ലോസ്, നടി പാര്‍വതി കൃഷ്ണക്ക് ആരാധകരോട് പറയാനുള്ളത് ഈ കാര്യം

ദിവസങ്ങള്‍ എണ്ണി എണ്ണി തള്ളി നീക്കുകയാണ് നിന്നെ സ്‌നേഹിക്കുന്നവര്‍. പെറ്റമ്മ ലേഖയാണെങ്കിലും നിനക്ക് നൂറുകണക്കിന് അമ്മമാരാണ് മകന്റെ സ്ഥാനം കല്‍പ്പിച്ച് തന്നിരിക്കുന്നതെന്നും അവരുടെയൊന്നും കണ്ണുനീര് ഇനിയും തോര്‍ന്നിട്ടില്ലെന്നും സീമ പറയുന്നു.

നിന്നെ മറന്നു തീരുന്നില്ല, നീ മനസ്സില്‍ വരാത്ത ഒരു നിമിഷം പോലുമില്ലെന്നും മോനോടുള്ള സ്‌നേഹം സീമാതീതമാണെന്നും നീ എപ്പോഴെങ്കിലും ചിരിച്ചുകൊണ്ട് മുന്നില്‍ വന്നുനില്‍ക്കുമായിരിക്കുമെന്ന് എപ്പോഴും ഓര്‍ക്കാറുണ്ടെന്നും സീമ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Also Read:അഭിനന്ദിക്കുന്നത് കേള്‍ക്കാന്‍ ഡയലോഗെല്ലാം പഠിച്ച് പറഞ്ഞു, പക്ഷേ ഇങ്ങനെയാണോ അഭിനയിക്കുന്നതെന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്, തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

നന്ദു മഹാദേവ 2021 മെയ് 15നാണ് വിടപറഞ്ഞത്. നാല് വര്‍ഷത്തോളമാണ് നന്ദു കാന്‍സറിനോട് പൊരുതിയത്. 27ാമത്തെ വയസ്സിലായിരുന്നു നന്ദു ലോകത്തോട് വിടപറഞ്ഞത്. ഈ ലോകത്ത് നിന്നും മായും മുമ്പ് ഒട്ടനവധി കാന്‍സര്‍ ബാധിതര്‍ക്കാണ് നന്ദു കരുത്ത് പകര്‍ന്നത്.

Advertisement