ഈ കണ്ടുമുട്ടല്‍ ഞങ്ങളുടെ പഴയ ദിവസങ്ങളെ ഓര്‍മിപ്പിച്ചു, സ്‌നേഹം ഒരിക്കലും മങ്ങില്ല രക്ഷാ രാജ്

29

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ ആയിരുന്നു സ്വാന്തനം. ഇതിലെ എല്ലാ കഥാപാത്രങ്ങളും നിമിഷന്നേരംകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സീരിയല്‍ അപര്‍ണ എന്ന അപ്പുവിനെ അവതരിപ്പിച്ചിരുന്നത് നടി രക്ഷാ രാജ് ആയിരുന്നു. അടിപൊളി അഭിനയം തന്നെയാണ് രക്ഷയുടെ.

Advertisements

അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരും രക്ഷയ്ക്ക് ഉണ്ടായി. ഇപ്പോഴും അപ്പു എന്നാണ് ഈ നടിയെ ആരാധകര്‍ വിളിക്കുന്നത്. ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്ന നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ കടന്നുവന്ന രക്ഷരാജ് പിന്നീട് സ്വാന്തനത്തില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

സീരിയല്‍ അവസാനിച്ചപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി നടി , തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നടന്നത്.

ദവിയേടത്തിയെ അപ്രതീക്ഷിതമായി കാണാന്‍ എത്തിയിരിക്കുകയാണ് അപ്പു. രക്ഷയും ചിപ്പിയും കുറച്ച് കാലങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ടതിന്റെ സന്തോഷമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ വീണ്ടും കണ്ടു. ചേച്ചിയേക്കാണാനുള്ള വളരെ പെട്ടെന്നുള്ള യാത്ര. ഈ കണ്ടുമുട്ടല്‍ ഞങ്ങളുടെ പഴയ ദിവസങ്ങളെ ഓര്‍മിപ്പിച്ചു. സ്‌നേഹം ഒരിക്കലും മങ്ങില്ലെന്ന് മനസിലായി’ എന്നാണ് രക്ഷ ചിപ്പിക്കൊപ്പമുള്ള വീഡിയോയില്‍ കുറിച്ചത്.

അതേസമയം ഈ അടുത്ത് സീരിയലിന്റെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യത്തെ ഭാഗത്തില്‍ ഉണ്ടായിരുന്ന ആരും തന്നെ സ്വാന്തനം രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. ഈ അടുത്ത് നടി ഗോപി അനിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് .

 

 

Advertisement