എല്ലാത്തിനും ഒരു നിശ്ചിത സമയമുണ്ട്; നടി അശ്വതി തിരിച്ചുവരുന്നു

31

ഒരു കാലത്ത് മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ സൂപരിചിതയായ നടിയായിരുന്നു അശ്വതി. മികച്ച നിരവധി പരമ്പരകളില്‍ വേഷം ഇട്ട അശ്വതി എന്ന നടിയെ പറ്റി കേള്‍ക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒരു വില്ലത്തിയുടെയും, ഒരു മാതാവിന്റെയും രൂപമാകും തെളിയുക. താരം ചെയ്തത് അത്തരം കഥാപാത്രങ്ങളാണ്. 

കുറെ കാലം അഭിനയത്തില്‍ നിന്നും ഈ നടി മാറി നിന്നിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അശ്വതി. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Advertisements

മേക്കപ്പ് ചെയ്യുന്ന ഒരു വീഡിയോയാണ് അശ്വതി പങ്കുവെച്ചത്. ‘എല്ലാത്തിനും ഒരു നിശ്ചിത സമയമുണ്ട്. ആകാശത്തിന് കീഴിലുള്ള എല്ലാത്തിനും ഒരു സമയമുണ്ട്’, എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ. തിരികെ ലൊക്കേഷനിലേക്ക് എന്ന ടാഗും അശ്വതി നല്‍കിയിട്ടുണ്ട്.

അതേസമയം കുങ്കുമപ്പൂവ് എന്ന സീരിയയില്‍ അമല എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചും അല്‍ഫോണ്‍സാമ്മയെ അവതരിപ്പിച്ചും പ്രേക്ഷക പ്രീതിനേടിയ അശ്വതിയെ ആരും മറക്കാനിടയില്ല. അഭിനയത്തില്‍ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിത ആയതും യുഎഇയിലേക്ക് ഭര്‍ത്താവിന്റെ ഒപ്പം പറന്നതും.

 

Advertisement