ന്യൂയോര്‍ക്കിലാണ് താരമിപ്പോള്‍, മാന്‍ഹട്ടന്റെ മാജിക്കില്‍ മയങ്ങിപ്പോയെന്ന് ധന്യ മേരി വര്‍ഗീസ്

54

മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ധന്യ മേരി വര്‍ഗീസ്. വിവിധ പരമ്പരകളിലും ചാനല്‍ പരിപാടികളിലൂടെയുമൊക്കെയായി താരം ഇപ്പോള്‍ സജീവമാണ്. 

സീതാകല്യാണത്തില്‍ സീതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ധന്യ അഭിനയത്തിലേക്ക് തിരികെയെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ധന്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

ഇപ്പോഴിതാ ഇന്‍സ്റ്റഗാമില്‍ ധന്യ പങ്കുവെച്ച സ്‌റ്റൈലന്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മിനി ഫ്രോക്കിനൊപ്പം ലോങ് ജാക്കറ്റ് കൊടുത്ത് സ്‌റ്റൈല്‍ ചെയ്താണ് ചിത്രങ്ങളില്‍ ധന്യ മേരി വര്‍ഗീസ് എത്തുന്നത്.

കറുപ്പ് ഫ്രോക്കും പച്ച ജാക്കറ്റും തമ്മിലുള്ള ചേര്‍ച്ചയ്‌ക്കൊപ്പം താരത്തിന്റെ ലുക്കും പരിസത്തെ ഭംഗിയും എല്ലാം ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ന്യൂയോര്‍ക്കിലാണ് താരമിപ്പോള്‍. മാന്‍ഹട്ടന്റെ മാജിക്കില്‍ മയങ്ങിപ്പോയി എന്നാണ് ചിത്രങ്ങള്‍ക്ക് നടി നല്‍കുന്ന ക്യാപ്ഷന്‍. നിമിഷന്നേരം കൊണ്ടാണ് ഫോട്ടോ വൈറല്‍ ആയത്.

 

 

Advertisement