വാപ്പ പോയതിന് ശേഷം സഹോദരിയെ പഠിപ്പിച്ച് വക്കീലാക്കി, 4 കോടിയോളം രൂപ വിലവരുന്ന മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി, പൊരുതി വിജയിച്ച ഷെയിൻ നിഗത്തിന് കൈയ്യടിച്ച് മലയാളികൾ

413

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമായിരുന്നു അന്തരിച്ച കലാകാരൻ അബി. മിമിക്രി ആർട്ടിസ്റ്റും നടനും ഒക്കെയായ അബിക്ക് ആരാധകരും ഏറെയായയിരുന്നു. പ്രശസ്ത മിമിക്രി ട്രൂപ്പ് ആയിരുന്ന കൊച്ചിൻ കലാഭവനിലൂടെ ആയിരുന്നു അബി അഭിനയരംഗത്ത് എത്തിയത്. ഒരു നായകക നടനായി സിനിമയിൽ ഉയരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അത് സാധിച്ചില്ല സഹ താരമായി സിനിമയിൽ ഒതുണ്ടി പോയ ഒരു കലാകാരനാണ് അബി.

എന്നാൽ തനിക്ക് സാധിക്കാതെ പോയ ആ ആഗ്രഹം തന്റെ മകനിലൂടെ നേടിയെടുത്തിട്ടാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായത്. അദ്ദേഹത്തിന്റെ മകൻ ഷെയിൻ നിഗം ഇപ്പോൾ മലയാള സിനിമയിൽ യുവ താരങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ്.

Advertisements

വർഷങ്ങളായി ഷെയിൻ സിനിമയിൽ ഉണ്ടെങ്കിലും ആർ ഡി എക്‌സ് എന്ന സിനിമയാണ് നടന്റെ താരപദവി കൂടാൻ സഹായകമായത്. ഇപ്പോൾ തമിഴിലും നായകനായി അരങ്ങേറാൻ പോകുന്ന സന്തോഷത്തിലാണ് ഷെയിൻ. അതേ സമയം സിനിമയിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളാണ് ഷെയിൻ നിഗം. കുറച്ചു നാൾ മുമ്പ് സിനിമയുടെ നിർമ്മാതാക്കളുടെ നടന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഷെയിന് സിനിമ രംഗത്ത് വിലക്ക് വരെ നേടികൊടുത്തിരുന്നു.

Also Read
സ്ലീവ്ലെസ് ധരിച്ച് പുതിയ ഗെറ്റപ്പിൽ കനക, മാറ്റം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ, താരത്തിന് എന്ത് പറ്റിയെന്ന് ആരാധകർ

എന്നാൽ അതിൽ നിന്നെല്ലാം ഉയർന്നു വരികയും ആർ ഡി എക്‌സ് പോലുള്ള വമ്പൻ വിജയം കൈവരിക്കുകയും ചെയ്തതോടെ ഷെയിൻ വീണ്ടും മുൻ നിര നായകനായി മാറുക ആയിരുന്നു.
ഇപ്പോഴിതാ ജീവിതത്തിൽ ഷെയിൻറെ ചില നേട്ടങ്ങളെ കുറിച്ചുള്ള കുറിപ്പാണ് നടന്റെ ഫാൻസ് പേജുകളിൽ ഏറെ ശ്രദ്ധ നേടുന്നത്.

അടുത്തിടെ ഷെയിൻ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് തന്റെ പുതിയ കാറ് സ്വന്തമാക്കിയിരുന്നു. മെഴ്‌സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‌യുവി ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം. ബ്രിജ്വേ മോട്ടോഴ്‌സിൽ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓൺറോഡ് വില വരുന്ന വാഹനം താരം സ്വന്തമാക്കിയത്.

കുടുംബത്തോടൊപ്പമെത്തി പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന വിഡിയോയും ബ്രിജ്വേ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനുമുമ്പ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും മമ്മൂട്ടിയും മെയ്ബ ജിഎൽഎസ് 600 എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്. അബിയുടെ വേർപാടിന് ശേഷം കുടുംബം നോക്കുന്നതിന് ഷെയിൻ തന്നെയാണ് തന്റെ ഉമ്മയെയും സഹോദരങ്ങളെയും അദ്ദേഹം എന്നും ഒപ്പം തന്നെ ചേർത്ത് നിർത്താൻ ശ്രമിച്ചിട്ടുണ്ട്.

തന്റെ സഹോദരിമാർ ആഗ്രഹിച്ചത് പോലെ പഠിപ്പിക്കാനും ഷെയിൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു, അടുത്തിടെ തന്റെ സഹോദരി വക്കീൽ പരീക്ഷ പാസായ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു.ഷെയിന്റെ ഈ ഉയർച്ചയിൽ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുന്നത് അദ്ദേഹത്തിന്റെ വാപ്പ മായാളികളുടെ പ്രിയങ്കരനായ അബി തന്നെ ആയിരിക്കുമെന്നാണ് ആരാധകരുടെ കമന്റുകൾ.ഇത് കാണാൻ അദ്ദേഹം ജീവിച്ചിരിപ്പില്ല എന്ന ദുഃഖം കൂടി ഏവരും പങ്കുവെക്കുന്നുണ്ട്.

സോളാർ വെക്കാൻ ഇനി പണം വേണ്ട, വരുമാനം ഇങ്ങോട്ട് ലഭിക്കും, കിടിലൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Advertisement