പിഷാരടി കളിയാക്കുന്നത് കേൾക്കുമ്പോൾ തുടക്കത്തിൽ ഒക്കെ നല്ല വിഷമം ഉണ്ടായിരുന്നു: തുറന്നു പറഞ്ഞ് ആര്യ

235

മലയാളികൾക്ക് എറെ പ്രിയപ്പെട്ട നടിയും ആവതാരകയും മോഡലും ആണ് ബഡായി ആര്യ എന്ന ആര്യ ബാബു. ഏഷ്യാനെറ്റിലം ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലും പിന്നീട് ബിഗ് ബോസ് മലയാളം സീസൺ രണ്ടിലും എത്തിയതോടെയാണ് നടിക്ക് ആരാധകകർ കൂടിയത്.

ബിഗ് ബോസിലൂടെയാണ് താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞത്. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്.

Advertisements

ഇപ്പോളിതാ തന്റെ കൂടം ബഡായി ബംഗ്ലാവിൽ ജോഡിയായി അഭിനയിച്ച താരവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിമിക്രി ആർട്ടിസ്റ്റും നടനും സംവിധായകനും ആയ രമേഷ് പിഷാരടിയെക്കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്.

Also Read
നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹം നടത്തുന്നത് രാജകീയമായി. ഡേറ്റ് തീരുമാനമായി, ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസവും ചർച്ചയാകുന്നു

പിഷുവിനൊപ്പം നിരവധി നല്ല ഓർമകളുണ്ട്. ഇങ്ങനെ കളിയാക്കുന്നത് കേൾക്കുമ്പോൾ തുടക്കത്തിൽ വിഷമം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എന്താ ഒന്നും പറയാത്തത് എന്നാണ് പെട്ടെന്ന് ചിന്തിക്കുന്നത്. അത്രക്കും ഇഷ്ടമാണ് അതെല്ലാം. ഏറ്റവും അധികം കളിയാക്കലുകൾ കിട്ടുന്നത് എന്റെ കോസ്റ്റ്യൂം മേക്കപ്പ് ഇതിനെല്ലാമാണ്.

ചില എപ്പിസോഡിൽ എന്റെ ലുക്ക് കണ്ടിട്ട് അപ്പോൾ തന്നെ പിഷു ഓരോ കൗണ്ടറുകൾ അടിക്കും. അത് പ്ലാൻ ചെയ്തിട്ടു പോലും ഉണ്ടാവില്ല. അത്തരം സന്ദർഭങ്ങൾ സ്ഥിരമാണ്.ബഡായി ബംഗ്ലാവിലൂടെ കോമഡി പറഞ്ഞ് ഒരു ഇമേജ് ഉണ്ടായതിനാൽ ഇപ്പോൾ സീരിയസായി എന്തേലും പറഞ്ഞാൽ പോലും അത് കോമഡിയായിട്ട് മാത്രമാണ് ആളുകൾ ചിന്തിക്കുന്നത്.

സീരിയലും സിനിമയുമെല്ലാം ചെയ്യുണ്ടെങ്കിലും അന്നും ഇന്നും എന്നും പ്രത്യേക ഇഷ്ടമുള്ള മേഖലയാണ് മോഡലിംഗ്. അത് ഇപ്പോഴും ഇടയിലൂടെ ചെയ്ത് കൊണ്ടിരിക്കുന്നുണ്ടെന്നും ആര്യ പറയുന്നു.

ദൈവത്തിന്റെ ചായ കുടിച്ചിട്ടുണ്ടോ ഇതൊന്നു കണ്ടു നോക്കു..|

Also Read
കുറേപേർ അന്ന് മോശം പറഞ്ഞു, ഇപ്പോൾ അത് മൈൻഡ് ചെയ്യാറില്ല, നവ്യാ നായർ പറയുന്നത് കേട്ടോ

Advertisement