ഒന്നരവര്‍ഷത്തെ കാത്തിരിപ്പും കഷ്ടപ്പാടും, ഒടുവില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി, സന്തോഷം പങ്കുവെച്ച് സീരിയല്‍ താരം ഗൗരി കൃഷ്ണന്‍

37

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

Advertisements

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായിരുന്നു പൗര്‍ണമിതിങ്കള്‍. ഈ സീരിയലിന്റെ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Also Read:ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കരുത്, അവതാരകയെ പഠിപ്പിച്ച് ദേവനന്ദ, വൈറലായി അഭിമുഖം

വിവാഹത്തിന് ശേഷം സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ഗൗരി. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവസാന്നിധ്യമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട് താരത്തിന്. തങ്ങളുടെ പുതിയ വീടിന്റെ വിശേഷങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ പണി തീരാത്ത വീടിന്റെ വിശേഷങ്ങളായിരുന്നു താരം പങ്കുവെച്ചത്. എന്നാല്‍ ഇപ്പോള്‍ പാലുകാച്ചല്‍ ചടങ്ങിന്റെ വീഡിയോയാണ് ഗൗരി പഹ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹത്തിന് മുമ്പേ തന്നെ വീടിന്റെ പണികള്‍ തുടങ്ങിയിരുന്നുവെന്നും ഒന്നരവര്‍ഷത്തെ കാത്തിരിപ്പും കഷ്ടപ്പാടുമാണ് ഈ വീടെന്നും ഗൗരി പറയുന്നു.

Also Read:പഠിത്തത്തിന് ആണ് പ്രാധാന്യം കൊടുക്കുന്നത്, പഠിത്തം കഴിഞ്ഞിട്ട് വേണമെങ്കില്‍ അഭിനയിക്കാമല്ലോ; കുടുംബ വിളക്ക് താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ച്

സീരിയല്‍ ഷൂട്ടൊക്കെ കഴിഞ്ഞാല്‍ മനോജ് നേരെ വരുന്നത് വീടുപണി നടക്കുന്നിടത്തേക്കാണ്. തനിക്ക് തരേണ്ട സമയം പോലും അവിടെയാണ് ചെലവഴിക്കുന്നതെന്ന് പറഞ്ഞ് പലപ്പോഴും വഴക്ക് നടക്കാറുണ്ടെന്നും ഇ്‌പ്പോള്‍ അതിനെല്ലാം പരിഹാരമായി എന്നും ഗൗരി പറയുന്നു.

Advertisement