പഠിത്തത്തിന് ആണ് പ്രാധാന്യം കൊടുക്കുന്നത്, പഠിത്തം കഴിഞ്ഞിട്ട് വേണമെങ്കില്‍ അഭിനയിക്കാമല്ലോ; കുടുംബ വിളക്ക് താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ച്

48

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്രയുടെ ജീവിത കഥ പറഞ്ഞ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ധാരാളം പുതുമുഖങ്ങളും ഇതിലൂടെ കടന്നു വന്നു.

Advertisements

നടി രഷ്മ എസ് നായര്‍ എല്ലാം കുടുംബ വിളക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തിന്റെ മകന്റെ ഭാര്യയായിട്ടാണ് രേഷ്മ എത്തിയത്. സഞ്ജന എന്ന റോള്‍ ഗംഭീരമായി തന്നെ താരം ചെയ്തു. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ചാണ് നടി പറയുന്നത്.

അഭിനയത്തില്‍ ഒരു അവസരം എല്ലാവര്‍ക്കും കിട്ടുന്നതല്ലെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അത് വേണ്ടെന്ന് വച്ചതല്ല. ഞാന്‍ പഠിത്തത്തിന് കുറച്ചുകൂടി പ്രാധാന്യം കൊടുക്കുന്നതാണ്. ഞാന്‍ വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം മറ്റെന്തിനേക്കാളും നല്‍കുന്നത്.

പഠിത്തം കഴിഞ്ഞിട്ട് വേണമെങ്കിലും അഭിനയിക്കാമല്ലോ. അഭിനയം എനിക്ക് ഇഷ്ടമാണ്. അത് എന്റെ പാഷനാണ്. ഒരു പിജി ഉണ്ടെങ്കില്‍ അത് നല്ലതാണ് എന്ന് തോന്നി. അതുകൊണ്ട് തന്നെയാണ് കുറച്ചുകൂടി പഠിക്കാന്‍ തീരുമാനിച്ചത്’, എന്നായിരുന്നു രേഷ്മ പറഞ്ഞത്.

 

 

Advertisement