ലോകം തലകീഴായി നിരീക്ഷിക്കുന്നു, മിനിറ്റുകളോളം ശീര്‍ഷാസനം ചെയ്ത് നടി കീര്‍ത്തി സുരേഷ്‌

16

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്.

Advertisements

2002ല്‍ പുറത്തെത്തിയ കുബേരന്‍ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീര്‍ത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളര്‍ത്തുമക്കളില്‍ ഒരാളായി എത്തിയത് കീര്‍ത്തിയായിരുന്നു. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീര്‍ത്തി അരങ്ങേറ്റം കുറിച്ചു. പിന്നാലെ നിരവധി ഭാഷയില്‍ നിരവധി ചിത്രം ഈ നടി ചെയ്തു.

ഇപ്പോഴിതാ മിനിറ്റുകളോളം ശീര്‍ഷാസനം ചെയ്യുന്ന നടി കീര്‍ത്തി സുരേഷിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. താരം തന്നെയാണ് ഇത് പങ്കുവച്ചത്.

‘ലോകം തലകീഴായി നിരീക്ഷിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് കീര്‍ത്തി വിഡിയോ പങ്കുവച്ചത്. കീര്ത്തിയുടെ സമീപം താരത്തിന്റെ പെറ്റ് ഡോഗിനെയും കാണാം.

”ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്. മനസ്സമാധാനം. ഇത് ചെയ്യാന്‍ എന്നെ സഹായിച്ച ടാര്‍സന്‍ ബോയ്ക്കും ചുറ്റിനടന്ന് എന്റെ തല കറങ്ങുന്നത് ഉറപ്പാക്കിയതിന് ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നൈക്കിക്കും നന്ദി. ഈ മനോഹരമായ റിസോര്‍ട്ടില്‍ താമസിക്കാനും വിശ്രമിക്കാനും വര്‍ക്ക്ഔട്ട് ചെയ്യാനും അവസരം ഒരുക്കിയതിന് കളപ്പുര ഫാംഹൗസിനോട് നന്ദിയുണ്ട്.” കീര്‍ത്തി സുരേഷ് കുറിച്ചു.

Advertisement