നായക്കുട്ടിയെ വിസ്മയ കൊഞ്ചിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം; താരപുത്രിയുടെ ശബ്ദം പുറത്ത് വന്നപ്പോള്‍ !

71

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മലയാളത്തിന്റെ താര രാജാവ് നടന്‍ മോഹന്‍ലാലിന്റെ സിനിമാ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. ഭാര്യ സുചിത്രയുടേയും മകന്‍ പ്രണവിന്റേയും മകള്‍ വിസ്മയയുടേയുമൊക്കെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട് .

Advertisements

വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ പുസ്തകമെഴുത്തൊക്കെയായി തിരക്കിലാണ്. പുസ്തകങ്ങളിലും വരകളിലും എഴുത്തിലും യാത്രകളിലുമൊക്കെയാണ് വിസ്മയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ എഴുത്തും കുത്തും വരയും എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വേറിട്ട രീതിയിലുള്ള വരകള്‍ പ്രേക്ഷക ശ്രദ്ധ നേടാറുള്ള താരപുത്രിയാണ് വിസ്മയ.

ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് മായ എന്ന് വിളിപ്പേരുള്ള വിസ്മയ. യാത്രകളിലും മറ്റുമെല്ലാം എഴുതിവെച്ച കവിതകളുടെ സമാഹാരമാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്. ഇപ്പോള്‍ അതിന്റെ രണ്ടാം പതിപ്പ് എഴുതുന്ന തിരക്കിലാണ് താരപുത്രി. അതിനൊപ്പം യാത്രകളും വരകളുമൊക്കെയുണ്ട്. ഇപ്പോഴിതാ വിസ്മയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്.

താരപുത്രിയുടെ പെറ്റായ നായക്കുട്ടി വിസ്‌കിയാണ് വീഡിയോയിലുള്ളത്. നായക്കുട്ടിയെ വിസ്മയ കൊഞ്ചിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ആദ്യമായാണ് വിസ്മയയുടെ ശബ്ദം ആരാധകര്‍ കേള്‍ക്കുന്നത്. ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മമയുടേത് എന്നാണ് വീഡിയോ വൈറലായതോടെ ആരാധകര്‍ ചോദിക്കുന്നത്. പുറം കാഴ്ച കണ്ടിരിക്കുന്ന നായക്കുട്ടിയെ പേര് വിളിച്ച് ഓമനിച്ച് അടുത്തേക്ക് വിളിക്കാന്‍ ശ്രമിക്കുകയാണ് വിസ്മയയെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

 

 

Advertisement