ഒന്നര വര്‍ഷത്തെ കാത്തിരിപ്പ്, ഞങ്ങള്‍ക്കിടയില്‍ ഒരുപാട് വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഗൗരി

171

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

Advertisements

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഗൗരി എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കിടാറുണ്ട്.

ഇപ്പോള്‍ തന്റെ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞു എന്ന സന്തോഷവാര്‍ത്തയാണ് താരം അറിയിച്ചത്.

ഒന്നര വര്‍ഷത്തെ കാത്തിരിപ്പും കഷ്ടപ്പാടുമാണ് വീട്. വിവാഹത്തിന് മുന്‍പേ തന്നെ പണികള്‍ തുടങ്ങിയിരുന്നു. വിവാഹത്തിന് ശേഷം രണ്ടുപേരും ഒരുമിച്ചായി. ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടുണ്ട് ഈ വീട് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞാല്‍ മനോജ് നേരെ വീട് പണി നടക്കുന്ന ഇടത്തേക്ക് വരും. എനിക്ക് തരേണ്ട സമയം പോലും അവിടെ ചെലവഴിക്കുന്നു എന്ന് പറഞ്ഞാണ് വഴക്ക് നടക്കാറുള്ളത്. പക്ഷേ എല്ലാത്തിനും ഇപ്പോള്‍ പരിഹാരമായി.

വീടിന്റെ ഓരോ കാര്യങ്ങളും മനോജ് സര്‍ നോക്കി നോക്കി ചെയ്തതാണ്. പലതും മാറ്റിയും മറിച്ചും ആലോചിച്ചും ഒക്കെ പൂര്‍ത്തിയാക്കുകയായിരുന്നു. വീടിന്റെ ഇന്റീരിയല്‍ കുറച്ച് ബാക്കിയുണ്ട്. ഫര്‍ണിച്ചറുകള്‍ എല്ലാം സെറ്റ് ചെയ്യുന്നതിന്റെ പരിപാടി പാലുകാച്ചലിന് ശേഷം മാത്രം. അത് കഴിഞ്ഞ് ഹോം ടൂര്‍ ചെയ്യാം എന്നാണ് ഗൗരി പറഞ്ഞു.

 

Advertisement