ഫ്‌ലൈറ്റിലിരുന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഒരു കൗതുകത്തിന് എടുത്തതാണ്; സംവിധായകന്‍ ആല്‍ബി

98

രണ്ട് വര്‍ഷം മുന്‍പായിരുന്നു സംവിധായകന്‍ ആല്‍ബിയുടെയും നടി അപ്‌സര രത്‌നാകരന്റെയും വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെ തങ്ങളുടെ വിശേഷം എല്ലാം പങ്കുവെച്ച് ഈ ദമ്പതികള്‍ എത്താറുണ്ട്. 

ഇപ്പോള്‍ ആല്‍ബി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. അപ്‌സരയുടെ അമ്മയ്‌ക്കൊപ്പമുള്ള ഫ്‌ലൈറ്റ് യാത്രയെക്കുറിച്ചാണ് ആല്‍ബി പറയുന്നത്. 

Advertisements

‘കെപിഎസി എന്ന നാടക സമിതിയില്‍ മലയാളം കണ്ട ഏറ്റവും മികച്ച നാടകങ്ങളില്‍ പ്രശസ്തരായ അഭിനേതാക്കളോടൊപ്പം, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കയ്യും തലയും പുറത്തിടരുത്’ എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഇവര്‍ എന്റെ ഭാര്യയുടെ അമ്മയാണ്….

എന്റെ സ്വന്തം അമ്മ. ഇന്നെന്റെ കൈ പിടിച്ച് അമ്മ ഫ്‌ലൈറ്റില്‍ കയറി. ഫ്‌ലൈറ്റിലിരുന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഒരു കൗതുകത്തിന് എടുത്തതാണ്. പണ്ട് അമേരിക്കയിലേക്ക് ഒരു നാടകയാത്ര തുടങ്ങാനിരിക്കുമ്പോള്‍ 6 ദിവസം മുമ്പാണ് അത് നഷ്ടപ്പെട്ടതെന്നും പറഞ്ഞു. എല്ലാവര്‍ക്കും സ്വപ്നങ്ങളുണ്ട്.

അമ്മയുടെ സ്വപ്ന യാത്രയാണിത്. ഫേസ്ബുക്കും ഇന്‍സ്റ്റയും ഉപയോഗിക്കാത്തതു കൊണ്ട് അമ്മ ഇത് കാണില്ല. എല്ലാ അമ്മമാര്‍ക്കും ഇതു പോലെ നടക്കാതെ പോയ ബാക്കി നില്‍ക്കുന്ന എത്ര ആഗ്രഹങ്ങള്‍ ഉണ്ടാവുമല്ലേ…’ എന്നും പറഞ്ഞാണ് ആല്‍ബി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബിഗ് ബോസ് ഫാമിലി വീക്കിന്റെ ഭാഗമായി ചെന്നൈയിലേക്കുള്ള യാത്രയാണ് ഇരുവരും നടത്തിയത്.

 

 

Advertisement