മലയാള സിനിമയിലെ അടുത്ത നായിക ; അമൃതയുടെ സാരിയിലുള്ള കിടിലന്‍ ഫോട്ടോസ്

30

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ കടന്നുവന്ന അമൃത പിന്നീട് മറ്റ് സീരിയലുകളിലും സജീവമാവുകയാണ്. ഇതിനിടെ സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലും അമൃത എത്തി. സ്വന്തമായി യൂട്യൂബ് ചാനലും അമൃതയ്ക്ക് ഉണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്.  

ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഫോട്ടോയാണ് വൈറല്‍ ആവുന്നത്. നിമിഷന്നേരം കൊണ്ടാണ് ഈ ഫോട്ടോസ് വൈറല്‍ ആയത്. പുതിയ ചിത്രത്തില്‍ താരത്തിന്റെ ലുക്കിനെ കുറിച്ചുള്ള കമന്റാണ് വരുന്നത്.

Advertisements

അമൃതയെ കാണാന്‍ എന്തൊരു ലുക്കാണ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. സാരിയിലാണ് പുതിയ ചിത്രത്തില്‍ അമൃത എത്തിയത്. അതേസമയം താരം സിനിമയിലേക്ക് വരാനുള്ള ആഗ്രഹത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നു. അമൃതയ്ക്ക് വൈകാതെ തന്നെ സിനിമയില്‍ നായിക ആവാനുള്ള അവസരം കിട്ടട്ടെ എന്നാണ് പ്രേക്ഷകരും പറയുന്നത്.

ഇന്ന് സീരിയല്‍ രംഗത്തെ തിരക്കുള്ള നടിയാണ് അമൃത നായര്‍. കൂടാതെ സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്.

 

 

 

Advertisement