രാജുവേട്ടന്‍ കാരണം ആ ഷോട്ടുകള്‍ എനിക്കും കിട്ടി, വാഴ നനയുമ്പോള്‍ ചീര നനയുംപോലെ എന്ന് പറയുന്നത് പോലെ, നിഖില വിമല്‍ പറയുന്നു

57

രണ്ട് ദിവസം മുമ്പാണ് ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പൃഥ്വിരാജും ബേസില്‍ ജോസഫും, നിഖില വിമലും, അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

Advertisements

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കവെ നിഖില വിമലും പൃഥ്വിരാജും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന് സ്ലോമോഷന്‍ ഷോട്ടുകളുണ്ടായിരുന്നുവെന്നും അപ്പോള്‍ കൂടെയുള്ള തനിക്കും സ്ലോമോഷന്‍ ഷോട്ടുകള്‍ കിട്ടിയെന്നും നിഖില പറയുന്നു.

Also Read:നിമിഷനേരം കൊണ്ട് ലോകമെമ്പാടും വിറ്റത് ഒരുകോടിയുടെ ടിക്കറ്റുകള്‍, ടര്‍ബോ ജോസിന്റെ തേരോട്ടം കാണാന്‍ ആവേശത്തില്‍ ആരാധകര്‍

വാഴ നനയുമ്പോള്‍ ചീര നനയുന്നു എന്ന് പറഞ്ഞതുപോലെയാണ് തനിക്കും ബേസില്‍ ലൊക്കേഷനില്‍ സ്വയം ബോളിവുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. നീയൊക്കെ വെറും ലോക്കലാണെന്ന് പറഞ്ഞ് തങ്ങളെ കളിയാക്കാറുണ്ടെന്നും നിഖില പറയുന്നു.

തനിക്ക് സ്ലോമോഷന്‍ ഷോട്ട് ഉണ്ട്, തനിക്കുണ്ടോ സ്ലോമോഷന്‍ എന്നായിരുന്നു അപ്പോള്‍ താന്‍ ബേസിലിനോട് പറയാറുണ്ടെന്നും എന്ത് കണ്ടാലും ആരെ കണ്ടാലും ഞെട്ടണമെന്നും താന്‍ ബേസിലിനോട് പറയാറുണ്ടെന്നും നിഖില പറയുന്നു.

Also Read:ഈ നിസാര കാര്യം അത്ര എളുപ്പമല്ല, മകള്‍ അനന്ത നാരായണിക്കൊപ്പം നൃത്തം ചെയ്യാന്‍ പാടുപെട്ട് ശോഭന, ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ഈ ആദ്യ ചിത്രം വിപിന്‍ ദാസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement