നിമിഷനേരം കൊണ്ട് ലോകമെമ്പാടും വിറ്റത് ഒരുകോടിയുടെ ടിക്കറ്റുകള്‍, ടര്‍ബോ ജോസിന്റെ തേരോട്ടം കാണാന്‍ ആവേശത്തില്‍ ആരാധകര്‍

49

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴും താരത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കാറുണ്ട്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിച്ചു കൊണ്ടാണ് മമ്മൂട്ടി പുതിയ ലുക്കുകളില്‍ എത്തുന്നത്.

Advertisements

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ അണിയറ ജോലികള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

Also Read:എത്ര ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, നന്ദി ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍, അദ്ദേഹം മരിച്ചിട്ട് ഒന്നുവരാന്‍ പോലും മനസ്സ് കാണിച്ചില്ല, തുറന്നടിച്ച് ശാന്തി

ഈ മാസം 23ന് ചിത്രം തിയ്യേറ്ററുകളിലെത്തും. ടര്‍ബോ ജോസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ടര്‍ബോയുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്. അതിവേഗത്തിലാണ് ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ് നടക്കുന്നതെന്നാണ് വിവരം.

ഇതിനോടകം ഒരുകോടിയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ മാത്രമേ ഇനി ചിത്രം തിയ്യേറ്ററുകളിലെത്താനുള്ളൂ. അതിനിടെയാണ് ഈ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പന. യുകെയില്‍ രെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രത്തിന്റെ തേരോട്ടം.

Also Read:ഈ നിസാര കാര്യം അത്ര എളുപ്പമല്ല, മകള്‍ അനന്ത നാരായണിക്കൊപ്പം നൃത്തം ചെയ്യാന്‍ പാടുപെട്ട് ശോഭന, ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍

ജര്‍മനിയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അതേസമയം, കേരളത്തില്‍ തിയ്യേറ്റര്‍ ചാര്‍ട്ടിംങ് നടന്നുകൊണ്ടിരിക്കുകയാണ്. മെയ് 23ന് കേരളത്തില്‍ 300ലധികം തിയ്യേറ്ററുകളില്‍ ടര്‍ബോ എത്തുമെന്നാണ് വിവരം. അടുത്തിടെ പുറത്തുവന്ന ട്രെയിലര്‍ വന്‍ ആവേശമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

Advertisement