എത്ര ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, നന്ദി ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍, അദ്ദേഹം മരിച്ചിട്ട് ഒന്നുവരാന്‍ പോലും മനസ്സ് കാണിച്ചില്ല, തുറന്നടിച്ച് ശാന്തി

2251

തെന്നിന്ത്യന്‍ സിനിമകളിലും മിനിസ്‌ക്രീനിലും അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ശാന്തി വില്യംസ്. കോയമ്പത്തൂരില്‍ ജനിച്ചുവളര്‍ന്ന ശാന്തി മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് വിവാഹം ചെയ്തത്.

Advertisements

വില്യംസ് മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനൊപ്പം നാലോളം സിനിമകള്‍ ചെയ്്തിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ശാന്തി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

Also Read:ഈ നിസാര കാര്യം അത്ര എളുപ്പമല്ല, മകള്‍ അനന്ത നാരായണിക്കൊപ്പം നൃത്തം ചെയ്യാന്‍ പാടുപെട്ട് ശോഭന, ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍

താന്‍ മോഹന്‍ലാലിന് ഒത്തിരി ഭക്ഷണം ഉണ്ടാക്കികൊടുത്ത ആളാണ്. പക്ഷേ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുതെന്നും അദ്ദേഹം ഒരു നന്ദിയില്ലാത്ത ആളാണെന്നും തന്റെ അനുഭവമാണ് താന്‍ പറയുന്നതെന്നും ശാന്തി പറയുന്നു.

ഹെല്ലോ മദ്രാസ് ഗേള്‍ എന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം വീട്ടില്‍ വരാറുണ്ടായിരുന്നു. വന്നാല്‍ അമ്മയുടെ അടുത്തേക്കും അടുക്കളയിലേക്കുമായിരുന്നു പോവുന്നതെന്നും എന്നിട്ട് ചോദിക്കും മീന്‍കറിയുണ്ടോയെന്ന് എന്നും അമ്മ ഭക്ഷണമെല്ലാം ഉണ്ടാക്കി കൊടുക്കുമെന്നും ശാന്തി പറയുന്നു.

Also Read:ചിത്രം സിനിമയിലെ നായികയെ പോലെയുണ്ടെന്നാണ് ആദ്യം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, സത്യം തുറന്ന് പറഞ്ഞത് ഏറെ കാലം കഴിഞ്ഞ്, പിയറുമായുള്ള പ്രണയകഥ പറഞ്ഞ് രഞ്ജിനി

എന്നാല്‍ തന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ പോലും ഒന്ന് വരാന്‍ മനസ്സ് കാണിക്കാത്ത ആളാണ് മോഹന്‍ലാല്‍. തനിക്ക് അയാളെ ഇഷ്ടമല്ലെന്നും വില്യംസിനാണേല്‍ ലാല്‍ എന്നല്ലാതെ മറ്റൊരു പേരും വായില്‍ വരാറില്ലെന്നും താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് പോലും കാശ് കൊടുക്കാന്‍ വേണ്ടി നടന്ന് മോഹന്‍ലാലിന്റെ അടുത്ത് പോയിട്ടുണ്ടെന്നും ശാന്തി പറയുന്നു.

Advertisement