ഈ നിസാര കാര്യം അത്ര എളുപ്പമല്ല, മകള്‍ അനന്ത നാരായണിക്കൊപ്പം നൃത്തം ചെയ്യാന്‍ പാടുപെട്ട് ശോഭന, ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍

123

ഏപ്രില്‍ 18 എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിലൂടെ നായികയായാണ് മലയാളികളുടെ പ്രിയ നടി ശോഭന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Advertisements

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന. 1980ല്‍ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാരംഗത്തെത്തിയത്. തന്റെ മികച്ച അഭിനയ പ്രകടനത്തിന് മൂന്ന് തവണ ദേശീയ പുരസ്‌കാരവും, പത്മശ്രീ പുരസ്‌കാരവും ശോഭന നേടിയെടുത്തു.

Also Read:ചിത്രം സിനിമയിലെ നായികയെ പോലെയുണ്ടെന്നാണ് ആദ്യം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, സത്യം തുറന്ന് പറഞ്ഞത് ഏറെ കാലം കഴിഞ്ഞ്, പിയറുമായുള്ള പ്രണയകഥ പറഞ്ഞ് രഞ്ജിനി

അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. ഇതിന് പിന്നാലെ തന്റെ വിശേഷം പങ്കുവെച്ചും ശോഭന എത്താറുണ്ട്. പ്രായം അമ്പതുകഴിഞ്ഞുവെങ്കിലും താരം ഇതുവരെ വിവാഹം ചെയ്തിട്ടില്ല.

അനന്തനാരായണി എന്ന ഒരു ദത്തുപുത്രി താരത്തിനുണ്ട്. താരം മകളെ നേരത്തെ പൊതുസമൂഹത്തിന് മുന്നില്‍ എത്തിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മകളുടെ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ലോകമാതൃദിനത്തില്‍ ശോഭന പങ്കുവെച്ച ഡാന്‍സ് റീല്‍സാണ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.

Also Read:രാവിലെ വരാം എന്നും പറഞ്ഞാണ് പോയത്, അമ്മ മരിച്ച ഷോക്കില്‍ എന്റെ മനസ്സ് മരവിച്ചുപോയി, തുറന്നുപറഞ്ഞ് കല്‍പ്പനയുടെ മകള്‍ ശ്രീമയി

മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. എവരി ടൈം വി ടച്ച് എന്ന ഗാനത്തിനാണ് ശോഭന മകള്‍ക്കൊപ്പം ചുവടുവെക്കുന്നത്. വീഡിയോ പങ്കുവെച്ചപ്പോള്‍ ഈ നിസാര കാര്യം അത്ര എളുപ്പമല്ലെന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇരുവരെയും ഒന്നിച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

Advertisement