രാവിലെ വരാം എന്നും പറഞ്ഞാണ് പോയത്, അമ്മ മരിച്ച ഷോക്കില്‍ എന്റെ മനസ്സ് മരവിച്ചുപോയി, തുറന്നുപറഞ്ഞ് കല്‍പ്പനയുടെ മകള്‍ ശ്രീമയി

81

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലര്‍ച്ചെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

Advertisements

കോമഡി റോളുകളില്‍ തിളങ്ങിയ നടിയെ അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കുവാന്‍ സാധിക്കില്ല. കോമഡി റോളുകള്‍ മാത്രമല്ല തനിക്ക് ക്യാരക്ടര്‍ റോളുകളും വഴങ്ങുമെന്ന് പ്രക്ഷകര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയത് താരത്തിന്റെ അവസാന കാലത്തൊണെന്ന് പറയാം.

Also Read:ഒന്നുമിണ്ടിയിട്ട് വര്‍ഷങ്ങള്‍, സായിയുടെ വിഷമം തീര്‍ത്ത് ഒടുവില്‍ അച്ഛന്റെ കോള്‍ എത്തി, സാക്ഷിയായി ഭാര്യ സ്‌നേഹയും

അമ്മയുടെ ഓര്‍മ്മകളില്‍ വേദനയോടെ കഴിയുകയാണ് കല്‍പ്പനയുടെ മകള്‍ ശ്രീമയി. ഇപ്പോഴിതാ ശ്രീമയി തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കല്‍പ്പന മരിക്കുമ്പോള്‍ പതിനാറ് വയസ്സായിരുന്നു ശ്രീമയിയുടെ പ്രായം.

അമ്മയുടെ മരണം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നാണ് ശ്രീമയി മുമ്പൊരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്. മനസ്സുകൊണ്ട് താന്‍ അമ്മയെന്ന് വിചാരിച്ചില്ലെ്ങ്കിലും തന്നെ പ്രസവിച്ച തന്റെ അമ്മയാണെന്നും മീനു മരിച്ച ഷോക്കില്‍ തന്റെ മനസ്സ് മരവിച്ചുപോയിരുന്നുവെന്നും ശ്രീമയി പറയുന്നു.

Also Read:ഒടുവില്‍ അതും കഴിഞ്ഞു; സന്തോഷ വാര്‍ത്ത അറിയിച്ച് കുടുംബവിളക്ക് താരം ശ്രീലക്ഷ്മി ശ്രീകുമാര്‍

ഞായറാഴ്ച പോയി തിങ്കളാഴ്ച വെളുപ്പിന് വരുമെന്ന് പറഞ്ഞാണ് പോയത്. അപ്പോഴായിരുന്നു സംഭവം നടക്കുന്നതെന്നും തന്നെ ആ വിഷമത്തില്‍ നിന്നും കരകയറ്റിയതും ചേഞ്ചാക്കിയതും കുഞ്ഞാറ്റയായിരുന്നുവെന്നും ശ്രീമയി പറയുന്നു.

Advertisement