ഒടുവില്‍ അതും കഴിഞ്ഞു; സന്തോഷ വാര്‍ത്ത അറിയിച്ച് കുടുംബവിളക്ക് താരം ശ്രീലക്ഷ്മി ശ്രീകുമാര്‍

112

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ഇതില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് ശ്രീലക്ഷ്മി അവതരിപ്പിച്ചത്. സീരിയലില്‍ ശീതളിന്റെ വിവാഹ എപ്പിസോഡുകള്‍ വൈറലായിരുന്നു.

Advertisements

ഇപ്പോഴിതാ റിയല്‍ ലൈഫിലും വിവാഹിത ആവാന്‍ പോവുകയാണ് നടി. മെയ് മാസത്തില്‍ വിവാഹനിശ്ചയം ഉണ്ടാകുമെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് അറിയിച്ചിരിക്കുകയാണ് താരം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പങ്കെടുത്ത ഒരു ആഘോഷം തന്നെയായിരുന്നു നിശ്ചയം. നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇന്നലെ വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ജോസ് ഷാജിയാണ് ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തുന്നത്. അഭിനയവുമായി ജോസ് ഷാജിയ്ക്ക് യാതൊരു ബന്ധവുമില്ല, ലക്ചറാണ്.

 

 

Advertisement