ഞാന്‍ ഒരാളെ പ്രണയിക്കുന്നു, സമയം ആവുമ്പോള്‍ എല്ലാം വെളിപ്പെടുത്താം; കുടുംബ വിളക്ക് താരം പറയുന്നു

32

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്രയുടെ ജീവിത കഥ പറഞ്ഞ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ധാരാളം പുതുമുഖങ്ങളും ഇതിലൂടെ കടന്നു വന്നു.

Advertisements

നടി രഷ്മ എസ് നായര്‍ എല്ലാം കുടുംബ വിളക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തിന്റെ മകന്റെ ഭാര്യയായിട്ടാണ് രേഷ്മ എത്തിയത്. സഞ്ജന എന്ന റോള്‍ ഗംഭീര മായി തന്നെ താരം ചെയ്തു. ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ആണ് നടി പറയുന്നത്.

എന്റെ വിവാഹം ഉടനെ ഉണ്ടാവില്ല. പക്ഷെ അതിന്റെ അപ്ഡേറ്റുകള്‍ ഉടനെ വരും. ഞാന്‍ ഒരാളെ പ്രണയിക്കുന്നുണ്ട്. ആള്‍ ആരാണ് എന്ത് ചെയ്യുന്നു എന്നതൊക്കെ സീക്രട്ട് ആണ്. സമയം ആവുമ്പോള്‍ ഞാന്‍ വെളിപ്പെടുത്താം.

‘സീരിയല്‍ ഞാന്‍ കംപ്ലീറ്റ് ആയി സ്റ്റോപ്പ് ചെയ്തു. പഠിത്തം കംപ്ലീറ്റ് ചെയ്യണം. എംബിഎ ചെയ്തുകൊണ്ടിരിക്കുവാണ്. അത് തീര്‍ക്കണം. അതുകൊണ്ട് ആണ് സീരിയല്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചത്.

കുടുംബവിളക്കില്‍ ശീതള്‍ ആയി അഭിനയിക്കുന്ന ശ്രീലക്ഷ്മിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ആണ് രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

 

Advertisement