നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി

71

നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. ഇവരുടെത് റജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.

Advertisements

സന അല്‍ത്താഫ് ആണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചടങ്ങുകളുടെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നാലെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ തന്നെ ചാര്‍ളിയില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു.

രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയന്‍ ഓട്ടത്തിലാണ്, അര്‍ച്ചന 31 തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു. 2021ല് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്ട്ട്ഫിലിമിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.

 

 

Advertisement