ഒന്നുമിണ്ടിയിട്ട് വര്‍ഷങ്ങള്‍, സായിയുടെ വിഷമം തീര്‍ത്ത് ഒടുവില്‍ അച്ഛന്റെ കോള്‍ എത്തി, സാക്ഷിയായി ഭാര്യ സ്‌നേഹയും

146

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സോഷ്യല്‍മീഡിയ താരമാണ് സായി കൃഷ്ണ. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് സായി കൃഷ്ണ ശ്രദ്ധനേടിയത്. ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ ആറിലെ മത്സരാര്‍ത്ഥിയാണ് സായ്.

Advertisements

ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് സായ് കൃഷ്ണ. സായിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം എന്നത് അച്ഛനോട് മിണ്ടാന്‍ കഴിയാത്തത് ആയിരുന്നു. സായ് ഇക്കാര്യം പലപ്പോഴും ഷോയില്‍ വെച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

Also Read:നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി

കഴിഞ്ഞ ദിവസത്തെ ഫാമിലി എപ്പിസോഡില്‍ അച്ഛനോട് സംസാരിച്ചിരിക്കുകയാണ് സായ്. വീഡിയോ കോള്‍ വഴിയായിരുന്നു സായ് അച്ഛനോട് സംസാരിച്ചത്. സായിയുടെ ഭാര്യ സ്‌നേഹ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു.

സായ് സുഖം തന്നെയല്ലേ, എന്തെങ്കിലും പ്രശ്‌നം ഉണ്ടോ, ക്ഷീണം ഉള്ളതുപോലെ തോന്നുന്നല്ലോ നന്നായി ശ്രദ്ധിച്ച് കളിക്കണം എന്നൊക്കെ സായിയോട് അച്ഛന്‍ പറയുന്നുണ്ട്. വെറുതേ എന്തിനാണ് വിഷമിച്ച് നില്‍ക്കുന്നതെന്നും സായോട് അച്ഛന്‍ ചോദിക്കുന്നു.

Also Read:ഒടുവില്‍ അതും കഴിഞ്ഞു; സന്തോഷ വാര്‍ത്ത അറിയിച്ച് കുടുംബവിളക്ക് താരം ശ്രീലക്ഷ്മി ശ്രീകുമാര്‍

വീട്ടിലെ കാര്യങ്ങളൊന്നും ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ല. കണ്ണനും നന്നായി കളിക്കുന്നുണ്ടെന്നും മറ്റുള്ളവരെല്ലാം സന്തോഷത്തോടെയല്ലേ നില്‍ക്കുന്നതെന്നും അതുപോലെ നില്‍ക്കൂ എന്നും മനസ്സില്‍ ടെന്‍ഷനൊന്നും വെക്കേണ്ടെന്നും സായിയുടെ പിതാവ് പറയുന്നു.

Advertisement