ചിത്രം സിനിമയിലെ നായികയെ പോലെയുണ്ടെന്നാണ് ആദ്യം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, സത്യം തുറന്ന് പറഞ്ഞത് ഏറെ കാലം കഴിഞ്ഞ്, പിയറുമായുള്ള പ്രണയകഥ പറഞ്ഞ് രഞ്ജിനി

68

ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്ന നടിയാണ് രഞ്ജിനി. ചിത്രം എന്ന ഒറ്റ സിനിമ മതി മലയാളികള്‍ക്ക് രഞ്ജിനിയെ എക്കാലവും ഓര്‍ക്കാന്‍. ഈ സിനിമ രഞ്ജിനിക്ക് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു.

Advertisements

തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് എത്തിയത്. ഇതിന് ശേഷം ഒത്തിരി സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട്. പണവിവാഹമായിരുന്നു താരത്തിന്റേത്.

Also Read:രാവിലെ വരാം എന്നും പറഞ്ഞാണ് പോയത്, അമ്മ മരിച്ച ഷോക്കില്‍ എന്റെ മനസ്സ് മരവിച്ചുപോയി, തുറന്നുപറഞ്ഞ് കല്‍പ്പനയുടെ മകള്‍ ശ്രീമയി

പിയര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇപ്പോഴിതാ ആനിസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ പ്രണയവിവാഹത്തെ കുറിച്ച് രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങള്‍ സിംഗപ്പൂരില്‍ വെച്ചാണ് പരിചയപ്പെട്ടതെന്ന് രഞ്ജിനി പറയുന്നു.

തന്റെ സഹോദരന് അവിടെയായിരുന്നു ജോലി. ഭര്‍ത്താവിന് അവിടെയൊരു കമ്പ്യൂട്ടര്‍ ഷോപ്പുണ്ടായിരുന്നതിനാല്‍ അദ്ദേഹം ഇടക്കിടെ സിംഗപ്പൂരില്‍ വരാറുണ്ടായിരുന്നുവെന്നും പാര്‍ട്ടിയില്‍ വെച്ചാണ് തങ്ങള്‍ മീറ്റ് ചെയ്തതെന്നും താന്‍ രഞ്ജിനിയാണെന്ന് പറഞ്ഞിരുന്നില്ലെന്നും സാഷയെന്നാണ് പരിചയപ്പെടുത്തിയതെന്നും രഞ്ജിനി പറയുന്നു.

Also Read:ഒന്നുമിണ്ടിയിട്ട് വര്‍ഷങ്ങള്‍, സായിയുടെ വിഷമം തീര്‍ത്ത് ഒടുവില്‍ അച്ഛന്റെ കോള്‍ എത്തി, സാക്ഷിയായി ഭാര്യ സ്‌നേഹയും

അദ്ദേഹം തന്നെ കണ്ടപ്പോള്‍ പറഞ്ഞത് താന്‍ ഒരു മലയാളം നടിയെ പോലെ ഉണ്ടെന്നാണ്. തന്റെ ഹൃദയം പെട്ടെന്ന് ഇടിച്ചത് പോലെ തോന്നിയെന്നും പിന്നീട് ഇടക്കിടെ കണ്ടപ്പോള്‍ തങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും അപ്പോഴാണ് താന്‍ സത്യം തുറന്നുപറഞ്ഞതെന്നും രഞ്ജിനി പറയുന്നു.

അദ്ദേഹം ഷോക്കായി പോയിരുന്നു. പിന്നീട് തങ്ങള്‍ പ്രണയത്തിലായി. വീട്ടില്‍ സമ്മതിച്ചതിന് ശേഷമായിരുന്നു തങ്ങള്‍ വിിവാഹിതരായതെന്നും തങ്ങള്‍ക്ക് കുട്ടികളുണ്ടായിട്ടില്ലെന്നും പ്ലാനിങ്ങിലാണെന്നും രഞ്ജിനി പറയുന്നു.

Advertisement