ലോകത്തെ തലകുത്തി നിന്ന് കാണുമ്പോഴുള്ള സൗന്ദര്യം, പുതിയ വീഡിയോയുമായി കീര്‍ത്തി സുരേഷ്, നിമിഷനേരം കൊണ്ട് വൈറല്‍

14

തെന്നിന്ത്യന്‍ സിനിമാലോകത്ത് പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്.

Advertisements

ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.

Also Read:ഒന്നരവര്‍ഷത്തെ കാത്തിരിപ്പും കഷ്ടപ്പാടും, ഒടുവില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി, സന്തോഷം പങ്കുവെച്ച് സീരിയല്‍ താരം ഗൗരി കൃഷ്ണന്‍

മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് ഇതിന് ശേഷം കീര്‍ത്തിക്ക് ലഭിച്ചത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് കീര്‍ത്തി സുരേഷ്. ഇന്നൊരു ഫിറ്റ്‌നസ് ഫ്രീക്കാണ് കീര്‍ത്തി.

കൃത്യമായി ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്ന കീര്‍ത്തി യോഗയും പ്രാക്ടീസ് ചെയ്യുന്നുണ്ട്. കീര്‍ത്തിയുടെ യോഗ വര്‍ക്കൗട്ട് വീഡിയോകള്‍ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. ഇപ്പോഴിതാ തലകുത്തി നില്‍ക്കുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്.

Also Read:ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കരുത്, അവതാരകയെ പഠിപ്പിച്ച് ദേവനന്ദ, വൈറലായി അഭിമുഖം

ലോകത്തെ തലകുത്തി നിന്ന് കാണുമ്പോഴുള്ള സൗന്ദര്യം എന്ന് കുറിച്ചാണ് കീര്‍ത്തി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീര്‍ത്തിയുടെ സമീപം പെറ്റ് ഡോഗിനെയും കാണാം. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisement